ന്യൂഡൽഹി : സിപിഐയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. കേരളത്തിലും തമിഴ്‌നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാർട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാർട്ടി പദവി ഇല്ലാതായി.
സിപിഐയ്ക്കു പുറമെ ശരദ് പവാറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയ്ക്കും ദേശീയ പാർട്ടി പദവി നഷ്ടമായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. ഡൽഹിയിലും പഞ്ചാബിലും പാർട്ടി അധികാരത്തിലുണ്ട്.