രാഹുലിനെ ബിജെപി ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.രാഹുലിനെ പ്രവർത്തിക്കാൻ അനുവദിച്ചാൽ ബിജെപിക്ക് ഭരണം നഷ്ടമാകും. നൂറ് മോദിമാർ വിചാരിച്ചാൽ രാഹുൽ ഗാന്ധിയെ തൊടാനാവില്ല. വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ സുധാകരൻ .
4000 കിലോ മീറ്റർ നടന്നുപ്പോഴും തന്നെ പ്രധാനമന്ത്രി ആക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം പറഞ്ഞത് രാജ്യം ഒന്നാണെന്നും രാജ്യത്തിന് ഐക്യവും സമാധാനവുമാണ് ആവശ്യമെന്നാണ്. അദ്ദേഹത്തിന്റെ ഉയർച്ചയും വളർച്ചയും ബിജെപിക്ക് കോടാലിയാകുമെന്ന് അവർക്ക് അറിയാം.
ഉള്ളതും ഇല്ലാത്തതും ഉണ്ടാക്കി രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് തടയിടാൻ ശ്രമിക്കുന്ന ബിജെപി ഗവൺമെന്റിനെതിരെ പോരാടും. അദ്ദേഹം പറഞ്ഞത് രാജ്യത്തിന് ആവശ്യം ഐക്യവും സമാധാനവുമാണ്. അദ്ദേഹത്തിന്റെ വളർച്ച ബിജെപി ഭയക്കുന്നു. ഇന്ത്യൻ മതേതരത്വത്തെ കാത്ത് സൂക്ഷിക്കാൻ അദ്ദേഹത്തിനൊപ്പം കേരളത്തിലെ ജനങ്ങൾ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിൽ പങ്കെടുത്ത് നടൻ ജോയ് മാത്യു. കമ്മ്യൂണിസ്റ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവും നടൻ ജോയ് മാത്യു ഉന്നയിച്ചു. കൊല്ലുന്നതിന് മുമ്പ് വരെ സഖാവ് എന്ന് വിളിക്കും. കറുപ്പിനെ അലർജിയുള്ള ഏകാധിപതിയാണ് ഇപ്പോൾ എല്ലാം തീരുമാനിക്കുന്നത്. അനീതിക്കെതിരെ കമ എന്ന് മിണ്ടാത്തവരാണ് സൂപ്പർ സ്റ്റാറുകൾ. പക്ഷെ ജനങ്ങൾക്ക് വേണ്ടി ഞാൻ സംസാരിക്കും.
തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടുന്ന ഒറ്റയാൾ പോരാളിയാണ് രാഹുൽ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രാധ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. കല രണ്ടാമതാണ്. ആദ്യം ആവശ്യം സമൂഹമാണ്. ന്യായാധിപന്മാരും കോടതിയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇന്ത്യൻ അവ്സഥയിൽ ഒരാൾ കള്ളൻ എന്ന് പറയാൻ കാണിച്ച അദ്ദേഹത്തിന്റെ ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നു. ജനങ്ങളാണ് എന്നെ പൊറ്റുന്നത്. നല്ല മുനുഷ്യനായിരിക്കാൻ നോക്കുകയാണ് വേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു.
എസ്കെ എംജെ സ്കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഹർഷാരവങ്ങളോടെയാണ് വയനാട്ടിലെ ജനങ്ങൾ സ്വീകരിച്ചത്. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ പങ്കെടുക്കുന്ന ആദ്യത്തെ പൊതുയോഗമാണ് ഇനി വയനാട്ടിൽ നടക്കാൻ പോകുന്നത്. തുറന്ന വാഹനത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾക്കൊപ്പമാണ് ഇരുവരും റോഡ് ഷോ ആരംഭിച്ചത്.