Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോന്നി വന മേഖലയിൽ നിരോധിത സംഘടനകൾ പലകുറി ചെറു യോഗം ചേർന്നതായി സംശയം; നിരീക്ഷണം ശക്തമാക്കി

കോന്നി വന മേഖലയിൽ നിരോധിത സംഘടനകൾ പലകുറി ചെറു യോഗം ചേർന്നതായി സംശയം; നിരീക്ഷണം ശക്തമാക്കി

കോന്നി വന മേഖലയടങ്ങുന്ന സ്ഥലങ്ങളിൽ ചില ദിവസങ്ങളിൽ “അസാധാരണ യോഗം “ചേരുന്നതായി പോലീസ് സ്പെഷ്യൽ ബ്രാഞ്ചും കേന്ദ്ര ഐ ബിയും കരുതുന്നു . ഇതേ തുടർന്ന് നിരീക്ഷണം ശക്തമാക്കി . കേന്ദ്ര എൻ ഐ എയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ ഐ എയും ഈ വിഷയത്തിൽ കാര്യമായ അന്വേഷണം നടത്തിയേക്കും . നിരോധിധ സംഘടനകൾ പലകുറി ചെറു യോഗം ചേർന്നതായി വിവരം ഉണ്ട് .

മറ്റൊരു പേരിൽ സംഘടന ശക്തമാണ് . നിരോധിച്ച സംഘടനകളുടെ അണികൾ ,പ്രാദേശിക നേതാക്കൾ പരസ്പരം ബന്ധപ്പെട്ടു സമൂഹത്തിൽ ജീവകാരുണ്യത്തിന്റെ പേരിൽ സംഘടന രജിസ്റ്റർ ചെയ്യുവാൻ ഉള്ള നടപടി സ്വീകരിച്ചു . പത്തനംതിട്ട കണ്ണൻകരയിൽ ഉള്ള ജില്ലാ രജിസ്റ്റർ ഓഫീസിൽ സംഘടനകൾ രജിസ്റ്റർ ചെയ്യുവാൻ ഉള്ള ഓൺലൈൻ നടപടി ആരംഭിച്ചു എന്നാണ് അറിയുന്നത് .

ജീവകാരുണ്യ സംഘടനയായി ആണ് പ്രഥമതുടക്കം . പേരോ ലോഗോയോ വെളിപ്പെടുത്തിയില്ല . നിലവിൽ ഇന്ത്യയിൽ നിരോധനം ഉള്ള സംഘടനകളുടെ താഴെക്കിടയിൽ ഉള്ള ഭാരവാഹികൾ ആണ് പുതിയ സംഘടന രൂപീകരിച്ചു സമൂഹത്തിലേക്ക് ഇറങ്ങുന്നത് . തിരു കൊച്ചി ആക്റ്റ് അനുസരിച്ച് 7 അംഗങ്ങൾ ഉള്ള ഏതൊരു ചാരിറ്റി സ്ഥാപനത്തിനും ക്ലബും ജില്ലാ രജിസ്റ്റർ അധികാരി ഓഫീസിൽ രജിസ്റ്റർ നേടാൻ കഴിയും . ഓൺലൈൻ മുഖേന ബന്ധപെട്ട രേഖകൾ നൽകിയാൽ മാത്രം മതി . ഒരു അന്വേഷണവും രജിസ്റ്റർ വിഭാഗത്തിൽ നിന്നും നേരിട്ട് നടക്കുന്നില്ല . ആധാർ ഫോട്ടോ ഓൺലൈൻ നൽകിയാൽ മതി . അത് വെരിഫിക്കേഷൻ പോലും ഇല്ല . നിരവധി സംഘടനകൾ ആണ് രജിസ്റ്റർ ചെയ്യുന്നത് . സർക്കാരിന് മികച്ച വരുമാനം മാത്രം ആണ് ലക്ഷ്യം .

കോന്നി വന മേഖല കേന്ദ്രീകരിച്ചു കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്നു എന്നാണ് അറിയുന്നത് . കേന്ദ്ര സർക്കാർ നിരോധിച്ച സിമി അടക്കമുള്ള സംഘടനകളിലെ സജീവ പ്രവർത്തകർ പണ്ടും യോഗം ചേർന്ന സ്ഥലം ആണ് കോന്നി വന മേഖല . വനം വകുപ്പ് കാര്യമായി ഇടപെടാത്ത കോന്നി നടുവത്ത് മൂഴി കരിപ്പാൻതോട് വന മേഖലയിൽ ഉള്ള സ്ഥലങ്ങളിൽ ആണ് യോഗം ചേരുന്നത് . സ്പോടക വസ്തുവായ ഡിറ്റനേറ്റർ കണ്ടെത്തിയ സ്ഥലം ആണ് കല്ലേലി പാലം . വനത്തിലൂടെ സഞ്ചരിച്ചാൽ ചെന്നെത്തുന്ന പാടം പ്രദേശം ആറു കിലോമീറ്റർ മാത്രം .അവിടെയും സ്പോടക വസ്തുക്കൾ മുൻപ് കണ്ടെത്തി .

കോന്നി വന മേഖലയിൽ നിരന്തരം ആളുകൾ വന്നു പോകുന്നുണ്ട് .അവർ ആരെല്ലാം ആണെന്ന് കണ്ടെത്തുവാൻ വനം വകുപ്പിനു കഴിയുന്നില്ല . നിരോധിത സംഘടനകളുടെ നേതാക്കൾ സജീവ പ്രവർത്തകരുടെ യോഗം കോന്നിയിൽ നടക്കുന്നുണ്ട് .ചില വീടുകളിലും വന മേഖലയിലും എന്നാണ് അറിയുവാൻ കഴിഞ്ഞത് . പുതിയ സംഘടന ബലത്തിൽ സാംസ്കാരിക സംഘടനയായി വരും എന്ന കാര്യത്തിൽ സംശയം ഇല്ല . നിരോധിച്ചു എങ്കിലും അണികൾ നേതാക്കൾ ഒത്തു കൂടി യോഗം ഉണ്ട് . പൊതു ജനപക്ഷത്തിൽ സമരമോ ജാഥയോ പ്രസ്താവനയോ ഇല്ല എന്ന് മാത്രം .സംഘടന ഇപ്പോഴും സജീവം ആണ് .അണികളും നേതാക്കളും ചർച്ചയിൽ ഉണ്ട് . ഇതൊന്നും കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് അറിയുന്നും ഇല്ല .

തണ്ണിതോട് ഉള്ള അടവി ഇക്കോ ടൂറിസം കേന്ദ്രം ലക്ഷ്യമാക്കി എത്തുന്ന ആളുകളെ നിരീക്ഷിക്കാൻ സംവിധാനം നിലവിൽ ഇല്ല . അവിടെ യോഗം മൂന്നു തവണ ചേർന്നു എന്നത് വ്യക്തമാണ് . പോലീസ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം പോലും അറിഞ്ഞില്ല . കേന്ദ്ര ഐ ബി, എൻ ഐ എ എന്നീ വിഭാഗം ഈ വിഷയത്തിൽ മുൻപ് വിവരം തേടിയിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com