നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് പത്രികയിലുളളത്. സ്ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
സംവരണ പരിധി ഉയര്‍ത്തും, ബജ്റംഗ്ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവ പോലെയുള്ള സംഘടനകള്‍ നിരോധിക്കും, സൗജന്യ വൈദ്യുതി, വീട്ടമ്മമാര്‍ക്കും, ബിരുദധാരികള്‍ക്കും പ്രതിമാസ സഹായം എന്നിയാണ് ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങള്‍. ഈ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കി.
ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രിസിദ്ധരാമയ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തു.
ബിജെപി മുസ്ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും സംവരണ പരിധി ഉയര്‍ത്തുമെന്നുമാണ് കോണ്‍ഗ്രസ് നല്‍കുന്ന പ്രധാന വാഗ്ദാനം. അന്‍പത് ശതമാനം സംവരണ പരിധി എഴുപത് ശതമാനമായി ഉയര്‍ത്തും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയര്‍ത്തും, എസ് സി സംവരണം പതിനഞ്ചില്‍ നിന്നും നിന്ന് പതിനേഴ് ആയും എസ്ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമായും ഉയര്‍ത്തുമെന്നാണ് മറ്റുള്ള വാഗ്ദാനങ്ങൾ