Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമലയാളികളെ പ്രശംസിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ

മലയാളികളെ പ്രശംസിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ

തിരുവനന്തപുരം: മലയാളികളെ പ്രശംസിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. വിദ്യാസമ്പന്നരും അധ്വാനശീലരുമാണ് മലയാളികളെന്നും താനും അതിന്റെ ഗുണഭോക്താവാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക സ്‌കൂളിലെ മലയാളി അധ്യാപികയെ അനുസ്മരിച്ചാണ് ധൻകർ സംസാരിച്ചത്.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ എത്തിയതിൽ സന്തോഷമുണ്ട്- ശാന്തമായ കടൽത്തീരങ്ങൾ, പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങൾ, തനതായ കലാരൂപങ്ങൾ, വൈവിധ്യമാർന്ന സുഗന്ധദ്രവ്യങ്ങൾ, ആലപ്പുഴയിലെയും കൊല്ലത്തെയും ശാന്തമായ കായലുകൾ, പർവതനിരകൾ, 1978-ൽ രാജ്യത്തെ ഏറ്റവും വലിയ കടുവാ സങ്കേതമായി പ്രഖ്യാപിച്ച തേക്കടി വന്യജീവി സങ്കേതം എന്നിവയുള്ള പ്രകൃതി സൗന്ദര്യത്തിന്റെ നാട്- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മുന്നോട്ടുള്ള വീക്ഷണത്തിനും സാമൂഹിക നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും പേരുകേട്ടതാണ് കേരളം. പുരോഗമനപരമായ നിയമനിർമ്മാണത്തിലൂടെയാണ് ഈ പ്രശസ്തി പ്രകടമാകുന്നത്. മറ്റ് നിയമനിർമ്മാണ സഭകൾ ശ്രദ്ധിക്കേണ്ട നിരവധി പുരോഗമന നിയമങ്ങൾ കേരള നിയമസഭയ്‌ക്ക് ഉണ്ട്. കേരള നിയമസഭാ മന്ദിരം ജനഹിതത്തെയും ജനാധിപത്യത്തിന്റെ ആത്മാവിനെയും ഭരണഘടനയുടെ സത്തയെയും പ്രതിനിധീകരിക്കുന്നുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com