തൃശൂരില്‍ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ കെ റെയിലും ഇന്‍ഡിഗോ വിമാനവും എഐ ക്യാമറയും അടക്കമുള്ള വിഷയങ്ങളെ വിമർശിച്ച് രമേശ് പിഷാരടി. സമ്മേളനത്തിന് കൈയ്യടിക്കാത്തതുകൊണ്ട് ആരും വാട്സപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്പ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്പ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പറയുന്നു.(Ramesh pisharody against cpim on youth congress venue)
യൂത്ത്കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ രമേശ് പിഷാരടി ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടത്തിയ മനോഹരമായ രാഷ്ട്രീയ പ്രസംഗം എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളയുടെ ഔദ്യോഗിക ഫേസ്ബുക്കിൽ കുറിച്ചത്.
കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി കൂടെ നിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഈ മഹത്തായ പ്രസ്ഥാനം രാജ്യത്തുള്ളപ്പോൾ മറ്റേത് പ്രസ്ഥാനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക. കോൺഗ്രസിന് അണികളുണ്ട് അംഗങ്ങളുണ്ട് പക്ഷെ അടിമകളല്ല. ഒരു കേഡർ സാമ്യദായവും പാർട്ടിക്കില്ല എന്നും ഇൻഡിഗോ വിമാനത്തെയും അപ്പം വിൽക്കുന്നതിനെയും പിഷാരടി വിമർശിച്ചു.
ഞങ്ങൾക്ക് എ ഐ ഗ്രൂപ്പുണ്ട് പക്ഷെ എ ഐ ക്യാമറ വിവാദം ഉണ്ടാക്കിയിട്ടില്ലെന്നും രമേശ് പിഷാരടി പറഞ്ഞു. ഇറങ്ങുകയും പ്രവർത്തിക്കുകയും ചെയ്യാനുള്ള സമയം ഇതാണെന്ന ഉത്തമ ബോധ്യം വന്നതിലാണ് പാർട്ടിക്കൊപ്പം നിക്കുന്നത്. കോൺഗ്രസ് പിന്നിലേക്ക് പോകുന്നത് തിരിച്ച് പിടിക്കുമെന്നും പിഷാരടി പറഞ്ഞു.