Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രവാസികള്‍ക്കായുള്ള പദ്ധതികളും നിര്‍ദേശങ്ങളുടെ പുരോഗതിയും വിശദീകരിച്ച് ലോക കേരള സഭയില്‍ മുഖ്യമന്ത്രി

പ്രവാസികള്‍ക്കായുള്ള പദ്ധതികളും നിര്‍ദേശങ്ങളുടെ പുരോഗതിയും വിശദീകരിച്ച് ലോക കേരള സഭയില്‍ മുഖ്യമന്ത്രി

ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ തുടക്കം. അമേരിക്കന്‍ മേഖലാ സമ്മേളനത്തെ സര്‍ക്കാര്‍ പ്രാധാന്യത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്മേളനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സംവിധാനം ഒരുക്കി.

പ്രവാസ ജീവിതത്തിന്റെ പലതലങ്ങളിലുള്ളവരാണ് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലുള്ള മലയാളികള്‍. ആ നിലയില്‍ കേരളീയരുള്ള ലോകത്തെ സവിശേഷമായ വിഷയങ്ങളാണ് അമേരിക്കന്‍ മലയാളികള്‍ അഭിമുഖീകരിക്കുന്നത്. വളരെ പ്രാധാന്യത്തോടെയാണ് അമേരിക്കന്‍ മേഖലാ സമ്മേളനത്തെ കേരള സര്‍ക്കാരും ലോക കേരള സഭയും നോര്‍ക്കയുമെല്ലാം നോക്കിക്കാണുന്നത്.

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ശേഷമാണ് ഈ മേഖലാ സമ്മളനം. 62 വിദേശ രാജ്യങ്ങളില്‍ നിന്നും 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ കഴിഞ്ഞ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 648 ശുപാര്‍ശകളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവ അവലോകനം ചെയ്യുകയും പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ അവയുടെ എണ്ണം 67 ആക്കി ചുരുക്കുകയും ചെയ്തു. 11 വിഷയങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ബാക്കി 56 ശുപാര്‍ശകള്‍ അതത് വകുപ്പുകളുടെ പരിഗണനയിലാണ്.

പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികളും പ്രവാസികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി മേഖലാ സമ്മേളനത്തില്‍ വിശദീകരിച്ചു. ലോകകേരളസഭ സെക്രട്ടറിയേറ്റ് ഒരു ഇംപ്ലിമെന്റേഷന്‍ ഏജന്‍സി അല്ല.അതുകൊണ്ട് തന്നെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ശുപാര്‍ശകള്‍ കൈകാര്യം ചെയ്തു വരുന്നത്.

ലോകകേരള സഭയുടെയും മേഖല സമ്മേളനങ്ങളുടെയും വിവിധ ശുപാര്‍ശകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി അതാത് വകുപ്പുകളില്‍ സെക്രട്ടറി ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്.ആ നിലക്ക് സമ്മേളനങ്ങള്‍ ഉയര്‍ന്നുവരുന്ന കൃത്യമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.രണ്ടാം ലോകകേരളസഭ മുതല്‍ തുടര്‍ച്ചയായി ഉന്നയിക്കപ്പെട്ട വിഷയമായിരുന്നു റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് ഉള്ള പരാതികള്‍ പരിഹരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം. പ്രധാനമായും അമേരിക്കയില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു ഇത് ഉന്നയിച്ചത്.

ഇക്കഴിഞ്ഞ മെയ് പതിനേഴിന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവാസികളുടെ റവന്യൂ പരാതികള്‍ സ്വീകരിക്കാന്‍ പ്രവാസി മിത്രം എന്ന പേരില്‍ ഒരു പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട് . രണ്ടാം ലോകകേരള സഭയില്‍ ഉയര്‍ന്നുവന്ന മറ്റൊരു നിര്‍ദ്ദേശമാണ് നാട്ടില്‍ തിരികെ എത്തുന്നവ പ്രവാസികള്‍ക്കായുള്ള എപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്.അതും സജ്ജമാണ് . വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കും നിലവില്‍ വിദേശത്തുള്ളവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments