Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'പ്രവാസി സംഗമത്തിനായി പണപ്പിരിവ് നടന്നിട്ടില്ല, മനഃപൂര്‍വ്വം വിവാദമുണ്ടാക്കാന്‍ ശ്രമം’; മറുപടിയുമായി മുഖ്യമന്ത്രി

‘പ്രവാസി സംഗമത്തിനായി പണപ്പിരിവ് നടന്നിട്ടില്ല, മനഃപൂര്‍വ്വം വിവാദമുണ്ടാക്കാന്‍ ശ്രമം’; മറുപടിയുമായി മുഖ്യമന്ത്രി

ലോക കേരള സഭയയുടെ മേഖലാ സമ്മേളനത്തിന് പണപ്പിരിവ് നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി സംഗമത്തിനായി പണപ്പിരിവ് നടന്നിട്ടില്ല. മനഃപൂര്‍വ്വം വിവാദങ്ങളുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഏതൊരു കാര്യത്തെയും മോശമായിട്ടാണ് ചിലര്‍ ചിത്രീകരിക്കുന്നത്. മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണോ സ്‌പോണ്‍സര്‍ഷിപ്പ് നടക്കുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. ലോക കേരള സഭ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. സമ്മേളനം നടത്തുന്ന അതത് മേഖലയിലുള്ളവരാണ്. എന്റെ ചുറ്റും നിന്നവര്‍ എത്ര ചിലവാക്കിയെന്ന് അറിയില്ല. നട്ടാല്‍ പൊടിക്കാത്ത നുണ പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി. സമ്മേളനത്തില്‍ എന്ത് സ്വജനപക്ഷപാതമാണുണ്ടായതെന്നും സ്‌പോണ്‍സര്‍ഷിപ്പ് ആദ്യമായിട്ടാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ കേരളീയരുടെയും കൂട്ടായ്മയും പുരോഗതിയും ഉറപ്പുവരുത്താനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ റവന്യൂ പരാതികള്‍ സ്വീകരിക്കാന്‍ പ്രവാസി മിത്രം എന്ന പേരില്‍ ഒരു പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട് . നാട്ടില്‍ തിരികെ എത്തുന്നവ പ്രവാസികള്‍ക്കായുള്ള എപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് നടപ്പിലാക്കിവരികയാണ്. വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കും നിലവില്‍ വിദേശത്തുള്ളവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവാസികള്‍ക്കായുള്ള സമഗ്ര ഇന്‍ഷുറന്‍സ് സംവിധാനം അവസാനഘട്ടത്തിലാണ്. പ്രവാസികള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments