Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിൽ നോക്കുകൂലി പൂർണമായും ഉപേക്ഷിച്ചു; കെ-റെയിൽ ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകും: സർവതല സ്പർശിയായ വികസനം ലക്ഷ്യം;...

കേരളത്തിൽ നോക്കുകൂലി പൂർണമായും ഉപേക്ഷിച്ചു; കെ-റെയിൽ ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകും: സർവതല സ്പർശിയായ വികസനം ലക്ഷ്യം; ലോക കേരള സഭയിൽ പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൽ നോക്കുകൂലി പൂർണമായും അവസാനിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോക്കുകൂലി പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്താണ് നോക്കുകൂലി സംബന്ധിച്ചുള്ളതെല്ലാം പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സർവതല സ്പർശിയായ വികസനമാണ് ലക്ഷ്യമെന്നും നഗരവൽകരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി ലോക കേരള സഭയിൽ പറഞ്ഞു. ലോക കേരള സഭ ബിസിനസ് മീറ്റ് പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ.

സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തി. അതിന് തടസ്സമാകുന്ന വിധത്തിലുള്ള നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിച്ചു. തൊഴിൽരംഗത്തെ പ്രശ്നങ്ങൾ തീർത്തു. സംഘടനയുടെ പേരിൽ പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽച്ചെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും അവസാനിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവതലസ്പർശിയും സാമൂഹികനീതിയിൽ അമധിഷ്ഠിതവുമായ പൊതുവികസനമാണ് കേരളത്തിനാവശ്യം. ഇതിനായി അമേരിക്കയിലെ പ്രവാസി മലയാളികളുടെ പിന്തുണയും അദ്ദേഹം തേടി.

ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാാശമാണെന്നും അത് കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടും. കേരളത്തിലെ റോഡുകൾ ലോകനിലവാരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അരികൊമ്പനെ കൊണ്ടു പോയപ്പോഴാണ് കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് എല്ലാവരും മനസ്സിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കും. അതിനുള്ള അനുമതി കേന്ദ്രത്തിൽ നിന്ന് തത്വത്തിൽ ലഭിച്ചു. വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചെങ്കിലും കെ റെയിലിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളിൽ നിന്നും ഉണ്ടായി. പക്ഷേ ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ കേരളത്തിലെ നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടു. ഏറ്റവും ആകർഷകമായ വ്യവസായ നയം കേരളം അംഗീകരിച്ചു. നോക്കുകൂലിയുടെ പ്രശ്‌നം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്താണ് നോക്കുകൂലി പ്രശ്‌നം പരിഹരിച്ചത്. എല്ലാ നിക്ഷേപങ്ങളും കേരളത്തിൽ പറ്റില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു നിക്ഷേപവും കേരളം സ്വീകരിക്കില്ല. കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ടു ഐടി പാർക്കുകൾ കൂടി സ്ഥാപിക്കും. നിക്ഷേപകർക്ക് എല്ലാ സഹായവും കേരളം നൽകുമെന്നും മുഖ്യമന്ത്രി ലോക കേരള സഭ ബിസിനസ് മീറ്റ് പ്രസംഗത്തിൽ പറഞ്ഞു. ജലഗതാഗതം വർദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ കോവളം മുതൽ കാസർക്കോട്ടെ ബേക്കൽ വരെ 600 കിലോമീറ്ററിലധികം ദൈർഘ്യത്തിലുള്ള ജലപാത അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com