തിരുവനന്തപുരം :മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് കേരളത്തിൽ സ്വതന്ത്ര പത്രപ്രവർത്തനത്തെസർക്കാർഹനിക്കുകയാണെന്നും കേരളത്തിൽ പ്രവർത്തകർക്കെതിരെയുള്ളഅപ്രഖ്യാപിത സെൻസർഷിപ്പാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാധ്യമകള്ളക്കേസുകളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും മാധ്യമപ്രവർത്തകര സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.
മാധ്യമപ്രവർത്തകർക്കെതിരെയുള്ള കള്ളകേസുകൾ പിൻവലിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക., നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ അനുവദിക്കുക. ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർദ്ധന പൂർണമായും നടപ്പാക്കുക. കരാർ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള പത്രപ്രവർത്തക യൂണിയൻ ഭരണ സിരാ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയത്.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ നൂറുകണക്കിന് മാധ്യമപ്രവർത്തകർ അണിചേർന്നു.
മാധ്യമപ്രവർത്തകർ സമരം ചെയ്യേണ്ടിവരുന്നമാർച്ച് ഉദ്ഘാടനം ചെയ്ത മുൻ പ്രതിപക്ഷസാഹചര്യം സർക്കാർ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത, ജനറൽ സെക്രട്ടറി ആർ കിരൺ ബാബു വിവിധ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ഇജ ജോൺഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളും ട്രേഡ് യൂണിയൻ നേതാക്കളും മുതിർന്ന മാധ്യമ പ്രകർത്തകരുംസമരത്തിന് അഭിവാദ്യമർപ്പിച്ചു.