ന്യുഡൽഹി: ചൈനയെ ഇന്ത്യ ഒറ്റപ്പെടുത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. പി.ബി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. അമേരിക്കയും ഇന്ത്യയും ചേർന്ന് ചൈനയെ ഒറ്റപ്പെടുത്തുകയാണെന്നും പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും കരാറിൽ ഏർപ്പെട്ടത് ചൈനയെ ഒറ്റപ്പെടുത്താനാണെന്നും എന്നും യെച്ചൂരി പറഞ്ഞു.
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഇന്ത്യയിലെ പ്രശ്‌നങ്ങളെ കുറിച്ച് അമേരിക്കൻ സർക്കാർ ഒന്നും പറഞ്ഞില്ല. അമേരിക്ക ഇന്ത്യയുമായി നയതന്ത്ര ബന്ധവും സൈനിക സഹകരണവും പുലർത്തുന്നത് ചൈനയെ ഒറ്റപ്പെടുത്താാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തടയണമെന്ന് സിപിഎം പിബി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.