Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിലും ഭീകരം, ദുരിതം പുറത്തു കൊണ്ടുവരാൻ രാഹുലിന് കഴിഞ്ഞു'; കെ സി

‘മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിലും ഭീകരം, ദുരിതം പുറത്തു കൊണ്ടുവരാൻ രാഹുലിന് കഴിഞ്ഞു’; കെ സി

ഇംഫാൽ: മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ഇൻ്റ‍ർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഇല്ലാത്തതിനാൽ കലാപ ബാധിത മണിപ്പൂരിന്റെ യഥാർത്ഥ ചരിത്രം പുറംലോകം അറിഞ്ഞിട്ടില്ലെന്നുംഅവരുടെ ദുരിതം പുറത്തുകൊണ്ടുവരുവാനും അതിന് ലോകശ്രദ്ധയാർജിക്കാനും രാഹുൽഗാന്ധിയുടെ സന്ദർശനത്തിലൂടെ കഴിഞ്ഞുവെന്നും വേണു ഗോപാൽ പറഞ്ഞു. മണിപ്പൂർ സന്ദർശന വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേട്ടറിഞ്ഞതിനേക്കാളും ഇരട്ടിയാണ് മണിപ്പൂർ ജനതയുടെ ദുരിതമെന്നും ക്യാമ്പുകളിൽ കഴിയുന്നവർക്ക് പറയാനുള്ളത് കദനകഥകളാണെന്നും വേണുഗോപാൽ പറഞ്ഞു. മക്കളെയും സഹോദരങ്ങളേയും നഷ്ടപ്പെട്ടവർ, രക്ഷകർത്താക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ അങ്ങനെ നൂറുകണക്കിന് പേരാണ് ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നത്. മണിപ്പൂരിലേക്ക് രാഹുൽ ഗാന്ധിയെ ആയിരക്കണക്കിന് പേരടങ്ങുന്ന ജനക്കൂട്ടമാണ് സ്നേഹത്തോടെ വരവേറ്റതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

മണിപ്പൂർ ജനത അനുഭവിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിക്കാനും അവർക്ക് ആശ്വാസം പകർന്ന് സമാധാനം പുന:സ്ഥാപിക്കാനുമായുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണം. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ എടുക്കുന്ന എല്ലാ ശ്രമങ്ങൾക്കും കോൺഗ്രസിന്റെ പിന്തുണ ഉണ്ടാകും. മണിപ്പൂർ വിഷയം മുൻനിർത്തി രാഷ്ട്രീയം കളിക്കാൻ കോൺഗ്രസില്ലെന്നും വേണുഗോപാൽ പറഞ്ഞു.

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനും കലാപം അമർച്ച ചെയ്യാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തു ചെയ്തെന്ന് അവർ സ്വയം പരിശോധിക്കണമെന്നും വേണുഗോപാൽ വിമർശിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടുമാസം പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസംഗത പുലർത്തുന്നതും എന്തുകൊണ്ടാണെന്നും അദ്ദേ​ഹം ചോദിച്ചു. പൊലീസിന്റെ പക്കലുള്ള ആയുധം എങ്ങനെ കലാപകാരികൾക്ക് കിട്ടി എന്നിങ്ങനെയുള്ല കാര്യങ്ങൾ പൊലീസിന്റെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനങ്ങൾക്ക് സർക്കാരിലുള്ള പ്രതീക്ഷയും നഷ്ടമായി. സംഘർഷം രമ്യമായി പരിഹരിക്കുന്നതിൽ ഗുരുതര അലംഭാവമാണ് ഉണ്ടായതെന്നും വേണുഗോപാൽ വ്യക്തമാക്കി. ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ആശ്വാസം എത്തിക്കാനുള്ള അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ഇക്കാര്യം ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണു​ഗോപാൽ കൂട്ടിച്ചേർത്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments