Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആരോപണം എരിതീയിൽ എണ്ണ ഒഴിക്കുന്നത്, പരിശോധന വേണം; കൈതോലപ്പായ വിവാദത്തിൽ സി ദിവാകരൻ

ആരോപണം എരിതീയിൽ എണ്ണ ഒഴിക്കുന്നത്, പരിശോധന വേണം; കൈതോലപ്പായ വിവാദത്തിൽ സി ദിവാകരൻ

തിരുവനന്തപുരം: ദേശാഭിമാനി മുൻ പത്രാധിപസമിതി അം​ഗം ജി ശക്തിധരൻ ഉന്നയിച്ച കൈതോലപ്പായ ആരോപണത്തിൽ പരിശോധന ആവശ്യപ്പെട്ട് സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ. ജി ശക്തിധരന്റെ ആരോപണത്തിന്റെ വസ്തുത പരിശോധിക്കണം. സമഗ്രമായ പരിശോധന ആവശ്യമാണെന്നും ദിവാകരൻ  പറഞ്ഞു.

സിപിഐഎമ്മുമായും ദേശാഭിമാനിയുമായും അടുത്ത ബന്ധമുള്ള ആളാണ് ശക്തിധരൻ. ഒരു കാലത്ത് പാർട്ടിയുടെ ബുദ്ധി കേന്ദ്രമായിരുന്നു. എന്നാൽ ഇപ്പോഴത്തെ ആരോപണം സന്ദർഭത്തിന് ചേർന്നതല്ല. എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായി അതെന്നും ദിവാകരൻ അഭിപ്രായപ്പെട്ടു.

അതേസമയം, കെ സുധാകരനെ കൊല്ലാൻ സിപിഐഎം പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തൽ ജി ശക്തിധരൻ ഇന്ന് നടത്തിയിട്ടുണ്ട്. സുധാകരനെതിരെ കേസുകൾ വന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ ആരോപണവുമായി താൻ എത്തിയതെന്ന വിമർശനത്തിന് മറുപടിയായാണ് പുതിയ വെളിപ്പെടുത്തൽ. ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശക്തിധരന്റെ പ്രതികരണം. താൻ കെ സുധാകരനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. കെ സുധാകരനെ കൊല്ലാൻ ആളെ വിട്ട പാർട്ടിയിലായിരുന്നു താനും. അന്ന് തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയതായിരുന്നു. കെ സുധാകരനെ എങ്ങനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് സംഘം കേരളത്തിലുണ്ട് എന്നത് സത്യമാണെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യുണിസ്റ്റ് പാർട്ടികൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.

ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിക്കെതിരെയും ഒളിയമ്പ് നീളുന്നുണ്ട്. ഒരു നേതാവ് നെതർലൻസിൽ പോയപ്പോൾ സ്വകാര്യ സുരക്ഷാ സംഘത്തെ വാടകയ്ക്ക് എടുത്തുവെന്ന് ശക്തിധരൻ ആരോപിക്കുന്നു. ദശലക്ഷക്കണക്കിന് രൂപ അതിനുവേണ്ടി ചെലവാക്കി. കൂലിപ്പടയെ വിദേശത്ത് വിളിച്ചുവരുത്താൻ കാരണമെന്താണ്? ഏതെങ്കിലും കാലത്ത് കേരളത്തിൽ ഒരു ഭരണകർത്താവ് വിദേശത്ത് കൂലി പട്ടാളത്തെ വിളിച്ചുവരുത്തിയിട്ടുണ്ടോ എന്നും ശക്തിധരൻ ചോദിക്കുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments