Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ അവസാനിക്കും; കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ അവസാനിക്കും; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ അവസാനിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ്. രാജസ്ഥാനില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളോടുള്ള മറുപടിയായാണ് ഗൗരവ് വല്ലഭിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തട്ടിപ്പുകളും അഴിമതിയും ഇന്ത്യയുടെ തലവിധിയായി മാറുമെന്നാണ് അമിത് ഷാ പറഞ്ഞത്. നരേന്ദ്രമോദിയും ബിജെപിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ തട്ടിപ്പുകാര്‍ ജയിലിലായിരിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയായാല്‍ അദ്ദേഹം ‘സ്‌നേഹത്തിന്റെ കട’ തുറക്കും. അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ സാഹോദര്യം വര്‍ധിക്കും. രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ അവസാനിക്കുമെന്നും ഗൗരവ് വല്ലഭ് പറഞ്ഞു.

ഭരണഘടനാപരവും ജനാധിപത്യപരവുമായ ഭരണം രാജ്യത്തേക്ക് മടങ്ങി വരും. രാഹുല്‍ ഗാന്ധി പണപ്പെരുപ്പത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നു. അത് പരിഹരിക്കാനുള്ള വഴികള്‍ തേടുകയാണെന്നും ഗൗരവ് വല്ലഭ് പറഞ്ഞു.

‘നീരവ് മോദിയും മെഗുള്‍ ചോസ്‌കിയുമൊക്കെ ഇന്ത്യയിലെ ഏത് ജയിലിലാണുള്ളത്?. വിജയ് മല്യ ഏത് ജയിലിലാണ്?. നമ്മുടെ രാജ്യത്ത് നിന്ന് പണം മോഷ്ടിച്ച് മുങ്ങിയ തട്ടിപ്പുകാര്‍ എവിടെയാണുള്ളതെന്ന് അമിത് ഷാ രാജ്യത്തോട് പറയണം. ഇന്ത്യയിലെ ഏത് ജയിലിലാണ് അവരൊക്കെ ഉള്ളതെന്ന് പറയണം അമിത് ഷാ’, ഗൗരവ് വല്ലഭ് ചോദിച്ചു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments