Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻ ചാണ്ടിയുടെ വിയോഗം പ്രവാസി മലയാളികൾക്ക് നികത്താനാകാത്ത നഷ്ടം : ഒഐസിസി കാനഡ

ഉമ്മൻ ചാണ്ടിയുടെ വിയോഗം പ്രവാസി മലയാളികൾക്ക് നികത്താനാകാത്ത നഷ്ടം : ഒഐസിസി കാനഡ

ടൊറന്റോ : കേരളത്തിന്റെ പ്രിയപ്പെട്ട ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒഐസിസി കാനഡ നാഷണൽ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കെ എസ് യു യൂണിറ്റ് പ്രസിഡണ്ട് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ വഹിച്ച ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിനും രാജ്യത്തിനും വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. പ്രവാസികളായ മലയാളികൾക്ക് വലിയൊരു ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടി.

ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഒരു പ്രശ്നം വന്നാൽ എപ്പോൾ വേണമെങ്കിലും ആരുടെയും സഹായമില്ലാതെ ബന്ധപ്പെടാമായിരുന്ന മനുഷ്യസ്നേഹിയായ ഒരു നേതാവിനെയാണ് പ്രവാസികൾക്ക് നഷ്ടമായത്. അത്രമേൽ ആത്മവിശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയുടെ മേൽ പ്രവാസ ലോകത്തിന്. പ്രവാസികളായ മലയാളികൾക്ക് സംരക്ഷ സ്ഥാനത്തായിരുന്നു ഉമ്മൻ ചാണ്ടി. രാഷ്ട്രീയ പരീക്ഷണങ്ങളിൽ പതറാതെ ജനങ്ങളിൽ നിന്നും ഊർജ്ജം ഉൾകൊണ്ടുകൊണ്ട് മുന്നോട്ടു നീങ്ങിയ ഭരണാധികാരിയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കാനഡ മലയാളി സമൂഹവും പ്രവാസ ലോകവും കണ്ണീരണിഞ്ഞു. പ്രിയ നേതാവിന്റെ വിയോഗത്തിൽ

ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ് കാനഡ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിയും അനുശോചനവും അർപ്പിച്ചു. ഒഐസിസി കാനഡ നാഷണൽ പ്രസിഡണ്ട് പ്രിൻസ് കാലായിൽ, നേതാക്കൻമാരായ വിജേഷ് ജയിംസ്, പോൾസൺ എൽദോസ് പുന്നക്കൽ, ജോയി ചാക്കോ, റോബിൻ തോമസ്, ജയിംസ് കോലഞ്ചേരി, ജിജോ ജോർജ്ജ്, എൽദോസ് ഏലിയാസ്, ബിനോയി പോൾ, ഡെന്നി , ജോമോൻ കുര്യൻ, ജയേഷ് ഓണശ്ശേരിൽ, സുരേന്ദ്ര മോഹൻ, സ്വാലിഗ്, ജയിൻ, എൽദോ ബന്യാമിൻ മറ്റ് പ്രൊവിൻഷ്യൽ, ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളും അനുശോചനം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com