Thursday, October 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുതുപ്പള്ളിയിലേക്ക് അവസാനയാത്ര, സംസ്കാര ചടങ്ങുകൾ വൈകും; ഒഴുകിയെത്തി ജനസാ​ഗരം

പുതുപ്പള്ളിയിലേക്ക് അവസാനയാത്ര, സംസ്കാര ചടങ്ങുകൾ വൈകും; ഒഴുകിയെത്തി ജനസാ​ഗരം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദർശനത്തിന് വെക്കും. പുതുപ്പള്ളിയിലേക്ക് 10 കിലോമീറ്റർ ദൂരമാണുള്ളത്. യാത്രയിലുടനീളം ആളുകൾ കാണാനെത്തുന്നത് സംസ്കാര ചടങ്ങുകൾ വൈകിപ്പിക്കും. നിലവിൽ നാലരയോടെ പുതുപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ വഴിയരികിൽ നിർത്തേണ്ടി വന്നാൽ ഇനിയും സമയം വൈകും. വീട്ടിൽ സംസ്ക്കാര ശുശ്രുഷകൾ നടക്കും. പിന്നീട് പണി പൂ‍ർത്തിയാവാത്ത വീട്ടിലും പൊതുദർശനത്തിന് വെക്കും. അതിന് ശേഷം പള്ളിയിലേക്ക് കൊണ്ടുപോവും. 

ആയിരക്കണക്കിന് പേരാണ് തിരുനക്കര മൈതാനിയിൽ ഉമ്മൻചാണ്ടിയെ കാണാനെത്തിയത്. വളരെ പാടുപെട്ടാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്.  സിനിമാ താരങ്ങളായ മമ്മൂട്ടി,സുരേഷ് ​ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിലെത്തി ആദരമർപ്പിച്ചു. ഇന്നലെ രാവിലെ 7 മണിമുതൽ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം ന​ഗരത്തിലേക്ക് പ്രവേശിച്ചത്. 

“ഉമ്മൻ‌ചാണ്ടി ജനമനസില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്”: വിനായകനെതിരെ നടന്‍ അനീഷ് ജി
രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തിൽ ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര. കാരുണ്യത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും ആൾരൂപമായിരുന്നു ഉമ്മൻചാണ്ടിയെന്ന് സുഹൃത്തും സഹപാഠിയും സഹപ്രവർത്തകനുമായ കെസി ജോസഫ്  കോളേജ് പഠനകാലം മുതലുള്ള സൗഹൃദം ഓർത്തെടുത്ത് പറഞ്ഞു. എൻഎസ്എസുമായുള്ള ഉമ്മൻചാണ്ടിയുടെ ബന്ധം ഏറെ ദൃഢമായിരുന്നുവെന്ന് പെരുന്നയിൽ വച്ച് ജി സുകുമാരൻ നായർ പറഞ്ഞു. അതേസമയം, സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽഗാന്ധി കേരളത്തിലെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments