പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളി പള്ളിയിലെത്തി. പണി തുടങ്ങിയ പുതിയ വീട്ടില്‍ നിന്ന് പുതുപ്പള്ളി പള്ളിയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം യാത്രയായി.
പള്ളിയില്‍ ജനക്കൂട്ടം കാത്തുനില്‍ക്കുകയാണ്. സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം പുതിയ വീട്ടില്‍ അവസാനിച്ചാല്‍ ഉടന്‍ പള്ളിയിലേക്ക് നീങ്ങും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ഉമ്മന്‍ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം അതായിരുന്നു എന്നും കുടുംബം പറഞ്ഞിരുന്നു.