കോട്ടയം: ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ പതിന്മടങ്ങ് കരുത്തനാണ് വിട പറഞ്ഞ ഉമ്മന്‍ ചാണ്ടിയെന്ന് രമേശ് ചെന്നിത്തല. ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി ആളുകള്‍ പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഗതിയില്‍ സംസ്‌കാരം കഴിഞ്ഞാല്‍ ആളുകളുടെ വരവ് നിലയ്ക്കും. എന്നാല്‍ ആളുകളുടെ അസാധാരണമായ സ്‌നേഹപ്രകടനമാണ് പുതുപ്പള്ളിയില്‍ കാണുന്നത്. കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ഈ സ്‌നേഹം ലഭിച്ചിട്ടില്ല. അദ്ദേഹം നല്‍കിയ സ്‌നേഹം ആളുകള്‍ പതിന്‍മടങ്ങായി തിരിച്ചുനല്‍കുകയാണ്. അമേരിക്കയില്‍ നിന്നുവരെ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ആളുകള്‍ വിളിക്കുന്നുണ്ട്. ഒരു നല്ല നേതാവിന് ലഭിക്കുന്ന അംഗീകാരമാണിതൊക്കെ. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ പതിന്മടങ്ങ് കരുത്തനാണ് വിട്ടുപിരിഞ്ഞ ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പാര്‍ട്ടിയെയും സമൂഹത്തെയും ജനാധിപത്യ ചേരിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കെപിസിസിയുടെ ഔദ്യോഗിക അനുശോചനം ഈ മാസം 24നാണ്. അതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ചചെയ്യുകയെന്നും രമേശ് ചെന്നിതല കൂട്ടിച്ചേര്‍ത്തു.