ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ മണ്ണിൽ സോഫ്റ്റ് ലാൻഡിങ് തുടങ്ങി. വൈകിട്ട് 5.45ന് ആരംഭിച്ച സോഫ്റ്റ് ലാൻഡിങ് വൈകീട്ട് 6.04ന് അവസാനിക്കും. ബംഗളൂരു ബ്യാലലുവിലെ ഐ.എസ്.ആർ.ഒയുടെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്കിൽ നിന്ന് (ഐ.ഡി.എസ്.എൻ) ലാൻഡർ മൊഡ്യൂളിന് വൈകീട്ട് നാലോടെ അന്തിമഘട്ടത്തിന് അനുമതി നൽകിയത്.
നാലുവർഷത്തിനിടെ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമാണിത്. പരാജയപ്പെട്ട ചന്ദ്രയാൻ- രണ്ട് ദൗത്യത്തിന്റെ തുടർച്ചയായാണ് എല്ലാ പരാജയ സാധ്യതകൾക്കും പരിഹാര സംവിധാനങ്ങളുമായി ചന്ദ്രയാൻ- മൂന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ചന്ദ്രനിൽ നിന്ന് കുറഞ്ഞത് 25 കിലോമീറ്ററും കൂടിയത് 134 കിലോമീറ്ററും അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ -മൂന്ന് ദൗത്യത്തിന്റെ പ്രധാന ഭാഗമായ ലാൻഡർ മൊഡ്യൂൾ സഞ്ചരിക്കുന്നത്