Tuesday, January 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആർജെഡിയുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കൗൺസിലിലിന്റെ അംഗീകാരം; ലയന സമ്മേളനം അടുത്ത മാസം

ആർജെഡിയുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന കൗൺസിലിലിന്റെ അംഗീകാരം; ലയന സമ്മേളനം അടുത്ത മാസം

കോഴിക്കോട്: എംവി ശ്രേയംസ് കുമാർ നേതൃത്വം നല്‍കുന്ന എൽജെഡിയും ആർജെഡിയുമായുള്ള ലയനം അംഗീകരിച്ച് എൽജെഡി സംസ്ഥാന കൗൺസിൽ. ലയന സമ്മേളനം അടുത്ത മാസം രണ്ടാം വാരം കോഴിക്കോട് നടക്കും. ലയന സമ്മേളനവുമായി ബന്ധപ്പെട്ട് ആർജെഡി ദേശീയ നേതൃത്വവുമായി സംസാരിക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഈ മാസം 25നകം ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യുമെന്നും സംസ്ഥാന കൗൺസിൽ അറിയിച്ചു. മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് എൽഡിഎഫിനോട് ആവശ്യപ്പെടാനും എൽജെഡി സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.

നേരത്തെ ജെഡിഎസുമായി ലയിക്കുവാൻ എൽജെഡിയിൽ ആലോചനകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല ചർച്ചകളും നടക്കുകയും ചെയ്തു. കർണാടകയിൽ ബിജെപി സഹകരണവുമായി ബന്ധപ്പെട്ട് ജെഡിഎസ് ദേശീയ നേതൃത്വം സ്വീകരിക്കുന്ന മൃദുസമീപനം ഈ നീക്കത്തിന് തടസ്സമായിരുന്നു. ബിജെപിയുമായി സഹകരിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്ന ജെഡിഎസുമായി ചേരുന്നതിനെതിരെ എൽജെഡിയിലെ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് എൽജെഡി-ആർജെഡി ചർച്ചകൾ ആരംഭിച്ചത്.

നിലവിൽ ബിജെപി വിരുദ്ധ ‘ഇൻഡ്യാ’ സഖ്യത്തിലെ പ്രധാനസഖ്യകക്ഷിയാണ് ആർജെഡി. ഇതുവരെയും ബിജെപിയുമായി ബാന്ധവം സ്ഥാപിക്കാത്ത പാർട്ടിയെന്ന പ്രതിച്ഛായയും ആർജെഡിക്കുണ്ട്. ബീഹാറിൽ ആർജെഡി, ജെഡിയു, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവരുടെ വിശാലസഖ്യമാണ് ഭരണത്തിലിരിക്കുന്നത്. അതിനാൽ തന്നെ ആർജെഡിയുമായി ലയിക്കുന്ന എൽജെഡിയെ കേരളത്തിലെ ഇടതുമുന്നണിക്ക് അവഗണിക്കാൻ സാധിക്കില്ല. നിലവിൽ കെ പി മോഹനനാണ് എൽജെഡിയുടെ ഏക എംഎൽഎ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com