Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒരു നിപ കേസ് കൂടി; ആദ്യം മരിച്ച കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

ഒരു നിപ കേസ് കൂടി; ആദ്യം മരിച്ച കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

തിരുവനന്തപുരം; സംസ്ഥാനത്ത് പനി ബാധിച്ച് ആദ്യം മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവർക്കും രോഗം പകർന്നത്. ചികിത്സിച്ച ആശുപത്രിയിൽ നിന്നും തൊണ്ടയിലെ ശ്രവം പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം 30-നാണ് മരുതോങ്കര സ്വദേശി മുഹമ്മദലി രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 4 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സ്വകാര്യ ആശുപത്രിയിലെ 30 ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

327 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 17 പേർ ഐസ്വലേഷൻ വിഭാഗത്തിലാണ്. ആദ്യം മരിച്ചയാൾക്ക് മറ്റ് ജില്ലകളിലുള്ളവരുമായുള്ള സമ്പർക്കപ്പട്ടിക പുറത്തുവിട്ടു. മലപ്പുറം -22, തൃശ്ശൂർ – 3, വയനാട് – 1, കണ്ണൂർ -3, എന്നീങ്ങനെയാണ് കണക്കുകൾ.

ഇന്ന് രോഗം സ്ഥീരികരിച്ച ചെറുവണ്ണൂരിന്റെ 5 കിലോ മീറ്റർ ചുറ്റളവ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്‌ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും, ട്യൂഷൻ ഉൾപ്പെടെയുള്ള ക്ലാസുകൾ ഓൺലൈനിൽ എടുക്കാൻ നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com