Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ സിപിഐഎം ധാരണ

കരുവന്നൂര്‍ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കാന്‍ സിപിഐഎം ധാരണ

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം മടക്കി നല്‍കാന്‍ സിപിഐഎമ്മില്‍ ധാരണ. സംസ്ഥാന സര്‍ക്കാര്‍ മുഖേന പണം മടക്കിനല്‍കാന്‍ നീക്കം നടത്താനാണ് സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയില്‍ ധാരണയായത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് പണം മടക്കി നല്‍കാനുള്ള നീക്കമാണ് നടത്തുക. അല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കരുവന്നൂരിലെ നിക്ഷേപകരെ നേരില്‍ കണ്ട് പണം മടക്കി നല്‍കുമെന്ന് ഉറപ്പ് നല്‍കും.

നഷ്ടപ്പെട്ട പണം എത്രയും പെട്ടെന്ന് മടക്കി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം എന്നാണ് ജില്ലാ കമ്മറ്റിയുടെ നിര്‍ദേശം. പണം മടക്കി നല്‍കിയാല്‍ കരുവന്നൂര്‍ രാഷ്ട്രീയമായി എതിരാളികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. അതോടൊപ്പം തന്നെ വിഷയത്തില്‍ മണ്ഡല അടിസ്ഥാനത്തില്‍ രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കാനും ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments