ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഇ ടി ജി തിരഞ്ഞെടുപ്പ് സര്‍വേ. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
കേവല ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 116 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് 118 മുതല്‍ 128 വരെ സീറ്റുകള്‍ നേടാമെന്നാണ് സര്‍വേ ഫലം. ബിജെപിക്ക് 102 മുതല്‍ 110 സീറ്റുകള്‍ ലഭിക്കാം.
വോട്ട് ശതമാനത്തില്‍ കാര്യമായ വ്യത്യാസമുണ്ടാവില്ല. ബിജെപി 41.02 ശതമാനം വോട്ട് നേടുമ്പോള്‍ കോണ്‍ഗ്രസിന് 40.89 ശതമാനം വോട്ടാണ് ലഭിക്കുക. ബിഎസ്പിക്ക് 1.29 ശതമാനം വോട്ടും മറ്റുള്ളവര്‍ക്ക് 0.43 ശതമാനം വോട്ടും ലഭിക്കാം.
മഹാകൗശല്‍ മേഖലയിലെ 38 സീറ്റുകളില്‍ ബിജെപിക്ക് 18 മുതല്‍ 22 സീറ്റുകള്‍ വരെ ലഭിക്കും. കോണ്‍ഗ്രസിന് 16 മുതല്‍ 20 വരെ സീറ്റുകള്‍ നേടും.
ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് സര്‍വേ ഫലം പറയുന്നത്. ആകെയുള്ള നാല് മുതല്‍ എട്ട് വരെ സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിക്കുക. കോണ്‍ഗ്രസിന് 26 മുതല്‍ 30 സീറ്റുകള്‍ വരെ ലഭിക്കാം.
മധ്യ മധ്യപ്രദേശ് മേഖലയിലെ 36 സീറ്റുകളില്‍ ബിജെപിക്ക് 22 മുതല്‍ 24 സീറ്റുകള്‍ വരെ ലഭിക്കും. കോണ്‍ഗ്രസിന് 12 മുതല്‍ 14 സീറ്റുകള്‍ വരെ ലഭിക്കാം. ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ ആകെയുള്ള 26 സീറ്റുകളില്‍ ബിജെപി 13 മുതല്‍ 15 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 11 മുതല്‍ 13 സീറ്റുകള്‍ വരെയും ലഭിക്കാം.
വിന്ധ്യ മേഖലയില്‍ ആകെയുള്ള 30 സീറ്റുകളില്‍ ബിജെപിക്ക് 19 മുതല്‍ 21 സീറ്റുകള്‍ വരെ ലഭിക്കാം. കോണ്‍ഗ്രസിന് എട്ട് മുതല്‍ 10 സീറ്റുകള്‍ വരെ ലഭിക്കാം. മാള്‍വ മേഖലയില്‍ കോണ്‍ഗ്രസ് വലിയ വിജയം നേടുമെന്നാണ് സര്‍വേ പറയുന്നത്. ആകെയുള്ള 66 സീറ്റുകളില്‍ കോണ്‍ഗ്രസിന് 41 മുതല്‍ 45 സീറ്റുകള്‍ വരെ നേടും. ബിജെപിക്ക് 20 മുതല്‍ 24 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കുകയുള്ളൂവെന്നും സര്‍വേ പറയുന്നു.