ടെല്‍അവീവ്: ഇസ്രായിലേലില്‍ ഭരണ- പ്രതിപക്ഷ സംയുക്ത യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചു. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറില്‍ ഇസ്രായേല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാവ് ബെന്നി ഗാന്‍സ് അടക്കമുള്ളവര്‍ മന്ത്രിയാകും.
ഹമാസിനെതിരായ യുദ്ധത്തില്‍ ഒറ്റക്കെട്ടായി ഇസ്രായേല്‍ മുന്നോട്ടു പോകുമെന്ന് നെതന്യാഹു സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഫലസ്തീനികള്‍ക്കെതിരേയുള്ള യുദ്ധകാല സാഹചര്യം കൈകാര്യം ചെയ്യാന്‍ മാത്രമായാണ് സംയുക്ത മന്ത്രിസഭ രൂപീകരിച്ചത്. ബെന്നി ഗാന്‍സ് യുദ്ധകാല മന്ത്രിസഭയിലെത്തുന്നതോടെ യുദ്ധതീവ്രത കൊടുമുടി കയറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്റ് വൈറ്റ് നേതാവാണ് ഇസ്രായേല്‍ മുന്‍ പ്രതിരോധ മന്ത്രി കൂടിയായ ബെന്നി ഗാരന്റ്‌സ്. എന്നാല്‍ കൗതുകകരമായ കാര്യം പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് യുദ്ധ മന്ത്രിസഭയില്‍ അംഗമല്ലെന്നതാണ്.
വ്യോമാക്രമണങ്ങളിലൂടെ കനത്ത നാശം വിതച്ചതിനു പിന്നാലെ ഗസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ഇസ്രായേല്‍. ഇതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇസ്രായേല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഏത് നിമിഷവും ഗസയെ നിലംപരിശാക്കാവുന്ന വിധത്തിലുള്ള നീക്കങ്ങളാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗസയെ തകര്‍ത്ത് ഹമാസിനെ പൂര്‍ണ്ണമായും നിരായുധീകരിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഗസ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി യുവാ് ഗലാട്ട് മാധ്യമങ്ങളോട് പറഞ്ഞത്.