Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രായേലിനെ പിന്തുണക്കുന്ന കേന്ദ്രം ഫലസ്തീനെ മറക്കരുത്​ -തരൂർ

ഇസ്രായേലിനെ പിന്തുണക്കുന്ന കേന്ദ്രം ഫലസ്തീനെ മറക്കരുത്​ -തരൂർ

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ലി​നെ ശ​ക്ത​മാ​യി പി​ന്തു​ണ​ക്കു​മ്പോ​ൾ ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​വേ​ണ്ടി​യു​ള്ള ഇ​ന്ത്യ​യു​ടെ പ​ര​മ്പ​രാ​ഗ​ത നി​ല​പാ​ട്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​റ​ന്നു​ക​ള​യ​രു​തെ​ന്ന്​ പ്ര​മു​ഖ ന​യ​ത​ന്ത്ര​ജ്ഞ​നും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ ശ​ശി ത​രൂ​ർ. ഹ​മാ​സ്​ ന​ട​ത്തി​യ അ​ന്യാ​യ​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​യ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​കേ​ണ്ടി​വ​ന്ന ഇ​സ്രാ​യേ​ലി​നെ അ​സ​ന്ദി​ഗ്​​ധ​മാ​യി പി​ന്തു​ണ​ക്കു​ക​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചെ​യ്തി​ട്ടു​ള്ള​ത്. അ​തി​ന​പ്പു​റ​ത്തേ​ക്ക്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ട​ന്നി​ട്ടി​ല്ല. ഇ​ന്ത്യ​യു​ടെ പ​ര​മ്പ​രാ​ഗ​ത നി​ല​പാ​ട്​ പ്ര​ക​ട​മാ​ക്കി​യി​ട്ടി​ല്ല.

ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും നെ​ഹ്റു​വി​ന്‍റെ കാ​ലം മു​ത​ൽ ഇ​ന്ത്യ പ്ര​ക​ടി​പ്പി​ച്ചു പോ​രു​ന്ന​താ​ണെ​ന്ന്​ ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​യു​ടെ വി​ശാ​ല കാ​ഴ്ച​പ്പാ​ട്​ ആ​വ​ർ​ത്തി​ച്ച്​ വ്യ​ക്ത​മാ​ക്കേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​ത്. സു​ര​ക്ഷി​ത​മാ​യ അ​തി​ർ​ത്തി​ക​ൾ​ക്കു​ള്ളി​ൽ സ​മാ​ധാ​ന​ത്തോ​ടെ​യും സു​ര​ക്ഷി​ത​മാ​യും അ​ന്ത​സ്സോ​ടെ​യും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഇ​സ്രാ​​യേ​ൽ, ഫ​ല​സ്തീ​ൻ ജ​ന​ത​ക​ൾ​ക്ക്​ ഒ​രു​പോ​ലെ​യു​ണ്ട്​ എ​ന്ന​താ​ണ്​ ആ ​ന​യം. ഭീ​ക​ര ഗ്രൂ​പ്പു​ക​ൾ ഫ​ല​സ്തീ​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നി​ല്ല. അ​ധി​നി​വേ​ശ​വും മ​നു​ഷ്യ​ത്വ​ഹീ​ന​മാ​യ ചെ​യ്തി​ക​ളു​മാ​ണ്​ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത്​ -ത​രൂ​ർ പ​റ​ഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments