Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ: പ്രിയങ്കാ ഗാന്ധി

ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ: പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ലോകനേതാക്കൾ ഫലസ്തീനിൽ ഇസ്രായേലിന് പിന്തുണ നൽകുകയാണെന്നും ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രിയങ്കാ ഗാന്ധി എക്‌സിൽ കുറിച്ചു.

“ഫലസ്തീനിൽ 10000ത്തോളം സാധാരണക്കാർ കൂട്ടക്കുരുതി ചെയ്യപ്പെട്ടു എന്നത് ഒരേസമയം ഭയാനകവും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര അപമാനകരവുമാണ്. ഇതിൽ 5000വും കുട്ടികളാണെന്നതാണ് ഉൾക്കൊള്ളാനാവാത്ത മറ്റൊരു കാര്യം. കുടുംബങ്ങൾ ഒന്നാകെ കൊല്ലപ്പെടുന്നു, ആശുപത്രികളും ആംബുലൻസുകളും ബോംബ് ആക്രമണത്തിൽ തകർക്കപ്പെടുന്നു… അഭയാർഥി ക്യാമ്പുകളെ പോലും അവർ വെറുതെ വിടുന്നില്ല. സ്വതന്ത്രലോകത്തെ നേതാക്കൾ ഇതിന് സാമ്പത്തികമായും അല്ലാതെയും പിന്തുണ നൽകുന്നുണ്ട്. വംശഹത്യയാണ് ഫലസ്തീനിൽ നടക്കുന്നു. ധാർമികമായി അൽപമെങ്കിലും അധികാരം ബാക്കയുണ്ടെങ്കിൽ അന്താരാഷ്ട്ര സമൂഹം ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം”. പ്രിയങ്ക കുറിച്ചു.

ഫലസ്തീൻ വിഷയത്തിൽ ഇതാദ്യമായാണ് പ്രിയങ്ക നിലപാട് തുറന്നു പറയുന്നത്. രാഹുൽ ഗാന്ധി നേരത്തേ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഗസ്സയിലെ കൂട്ടക്കുരുതി മനുഷ്യത്വരഹിതമെന്നും നിരപരാധികളായ ഇസ്രായേലികളെ കൊന്ന ഹമാസിന്റെ നടപടി അപലപനീയമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments