Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺ​ഗ്രസും; നവംബർ 25 ന് കോഴിക്കോട് റാലി

പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി കോൺ​ഗ്രസും; നവംബർ 25 ന് കോഴിക്കോട് റാലി

തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യ റാലി പ്രഖ്യാപിച്ച് കോൺഗ്രസ്. നവംബർ 25 ന് കോഴിക്കോട് വെച്ചാണ് ഐക്യദാർഢ്യ റാലി. മുസ്ലിം ലീഗിനും സിപിഐഎമ്മിനും പിന്നാലെയാണ് കോൺഗ്രസ് റാലി. റാലി ശക്തി പ്രകടനമാക്കാനാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം.

സിപിഐഎം റാലിക്ക് മറുപടിയായാണ് കോൺ​ഗ്രസ് റാലി സംഘടിപ്പിക്കുന്നത്. കോൺ​ഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം.

ലീഗ് നടത്തിയ പോലത്തെ മഹാറാലി ലോകത്ത് ആർക്കും നടത്താൻ കഴിയില്ലെന്നും പരിപാടി നടത്താൻ ഓരോ പാർട്ടികൾക്കും ഓരോ രീതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കാട്ട് മുസ്ലിംലീ​ഗ് നേതാക്കളെ കണ്ട ശേഷം പ്രതികരിച്ചിരുന്നു. ഏകസിവിൽകോഡിൽ കോൺഗ്രസ് വലിയ സെമിനാർ നടത്തിയതാണെന്നും വി ഡി സതീശൻ പറഞ്ഞു.

സിപിഐഎം റാലിയിലേക്ക് മുസ്ലിം ലീ​ഗിനെ ക്ഷണിച്ചതും കോൺ​ഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു. എന്നാൽ സിപിഐഎം ക്ഷണം ലീ​ഗ് തളളി. സിപിഐഎം റാലിയിൽ പങ്കെടുക്കുന്നത് രാഷ്ട്രീയപരമായ തെറ്റിദ്ധാരണയ്ക്ക് വഴിവെക്കും. കോൺ​ഗ്രസിന്റെ എതിർപ്പിനെ മറികടന്നുള്ള നീക്കം ഭാവിയിൽ വലിയ ദോഷമാകുമെന്നുമായിരുന്നു ലീ​ഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് പി മോഹനൻ
റാലിയിൽ പങ്കെടുക്കണമെന്ന ലീ​ഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ അഭിപ്രായം വലിയ ചർച്ചയായിരുന്നു. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഐഎം ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്നാണ് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത്. ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കും. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണ്. പരിപാടിയിൽ ലീഗിന് പങ്കെടുക്കാവുന്നതാണ്. പലസ്തീൻ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത്. മുസ്ലിംലീ​ഗിനെ ഇനിയും റാലിയിലേക്ക് ക്ഷണിക്കുമെന്നാണ് ഇന്ന് കോഴിക്കോട് ജില്ലാ സിപിഐഎം സെക്രട്ടറി പി മോഹനൻ പറഞ്ഞത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com