Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസ്; ലോകായുക്ത വിധി നാളെ

ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസ്; ലോകായുക്ത വിധി നാളെ

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുർവിനിയോ​ഗം ചെയ്തെന്ന കേസിൽ നാളെ ലോകായുക്ത വിധി പറയും. ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കിയാണ് ഹർജി. മൂന്നം​ഗ ബെഞ്ച് നാളെ ഉച്ചയ്ക്ക് വിധി പറയും.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ ഭിന്നത മൂലമാണ് ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടത്. അതേസമയം ലോകായുക്ത നിയമഭേദഗതി ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ വിധി സർക്കാരിന് നിർണായകമാണ്. 2018 ലാണ് ഹർജി ഫയൽ ചെയ്തത്.

കോൺ​ഗ്രസ് നേതാവ് ആർ എസ് ശശികുമാർ ആണ് ഹർജിക്കാരൻ. കേസിൽ ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആർ എസ് ശശികുമാർ ഉപഹർജി നൽകിയിരുന്നു. ഹർജിയിൽ മുഖ്യമായി പരാമർശിച്ചിട്ടുള്ള സിപിഐഎമ്മിന്റെ മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാർക്ക് നിഷ്പക്ഷ വിധിന്യായം നടത്താൻ സാധിക്കില്ലെന്ന് ആരോപിച്ചായിരുന്നു ഉപഹ‍ർജി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാർക്ക് നൽകിയെന്ന പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരെയാണ് ശശികുമാർ കേസ് നൽകിയത്. കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടര ലക്ഷം രൂപയും നൽകിയത് ചോദ്യം ചെയ്താണ് ആർ എസ് ശശികുമാർ ലോകായുക്തയെ സമീപിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments