Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്രഫണ്ട്: വിഹിതത്തിന് കേരളം കൃത്യമായ അപേക്ഷ നൽകിയിട്ടില്ല; നിർമ്മല സീതാരാമൻ

കേന്ദ്രഫണ്ട്: വിഹിതത്തിന് കേരളം കൃത്യമായ അപേക്ഷ നൽകിയിട്ടില്ല; നിർമ്മല സീതാരാമൻ

തിരുവനന്തപുരം: കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കം തുടരവെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ രംഗത്ത്. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര വിഹിതത്തിന് വേണ്ടി കേരളം കൃത്യമായ അപേക്ഷ നൽകിയിട്ടില്ലെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. കേന്ദ്ര വിഹിതങ്ങൾ കിട്ടിയ ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

‘പല തവണ ചൂണ്ടിക്കാട്ടിയെങ്കിലും പദ്ധതിവിഹിതം ലഭിക്കുന്നതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളം വീഴ്ചവരുത്തുന്നു. സാമൂഹ്യക്ഷേ പെൻഷനുകൾക്ക് ആവശ്യമായ തുക എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് നൽകുന്നുണ്ട്. കേന്ദ്ര വിഹിതം നേടിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ പേര് മാറ്റുകയാണ്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകി. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് പുതിയ സമൻസ് നൽകാൻ ഇഡിക്ക് ഹൈക്കോടതിയുടെ അനുമതി
കേന്ദ്ര വിഹിതം ലഭിക്കാത്തതാണ് കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനകാരണമെന്നാണ് നവകേരള സദസ്സിലുടനീളം മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കുന്നത്. ഈ പാശ്ചാത്തലത്തിലാണ് ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com