Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബിഎസ്എഫ് പരിശീലനത്തിൽ 'ബെസ്‌റ്റ് ഇൻ ഡ്രിൽ' നേടി ദേവിപ്രിയ

ബിഎസ്എഫ് പരിശീലനത്തിൽ ‘ബെസ്‌റ്റ് ഇൻ ഡ്രിൽ’ നേടി ദേവിപ്രിയ

പത്തനംതിട്ട: പെൺപുലിയുടെ അഭിമാനനേട്ടമാണിത്. ബിഎസ്എഫ് പരിശീ ലനത്തിൽ ‘ബെസ്‌റ്റ് ഇൻ ഡ്രിൽ’ നേടി ഡി.ദേവപ്രിയ. കോന്നി അതിരുങ്കൽ കൈതയ്ക്കൽ വീട്ടിൽ ദിലീപ് അതിരുങ്കലിന്റെയും പ്രശാന്തയുടെയും മകളാണ് ഈ ഇരുപത്തൊന്നുകാരി. റോവിങ് ദേശീയ കായികതാരം എന്ന നിലയിൽ പ്രശസ്തയാണ്. ‌സ്പോർട്‌സ് കൗൺ സിലിൽ പരിശീലനം നടക്കാനിരിക്കവെയാണ് ബിഎസ്എഫിലേക്കുള്ള വഴി ഈ മിടുക്കിയ്ക്ക് തുറക്കുന്നത്.

മൂന്നു മാസമായിരുന്നു പരിശീലനം. തുടർന്നു നടന്ന പാസിങ് ഔട്ട് പരേഡിൽ കമാൻഡോയായി ക്ഷണം ലഭിച്ചത് ദേവപ്രിയയ്ക്കായിരുന്നു. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 150 പേരാണ് പരേഡിൽ പങ്കെടുത്തത്. ശേഷം പരിശീലനത്തിലെ ‘ബെസ്‌റ്റ് ഇൻ ഡ്രിൽ’ അംഗീകാരവും ലഭിച്ചു പരിശീലന കാലയളവിലെ കൃത്യതയ്ക്കും മികച്ച പ്രകടനത്തിനുംആത്മാർഥതയ്ക്കും ലഭിച്ച അംഗീകാരമാണിത്.
കേരളത്തിൽനിന്ന് മറ്റു രണ്ടുപേർക്കുകൂടി മാത്രമാണ് ദേവ പ്രിയയ്ക്കൊപ്പം ബിഎസ്എഫിൽ ജോലി ലഭിച്ചിട്ടുള്ളത് ഇനി ഗുജറാത്തിൽ ജോലിയിൽ പ്രവേശിച്ചശേഷം ഡൽഹിയിൽ രണ്ട് വർഷത്തെ പരിശീലനവും പൂർത്തിയാക്കി ജനറൽ ഡ്യൂട്ടി യിലേക്കു പോകും

ആലപ്പുഴ സെൻ്റ ജോസ‌ഫ് കോളജിൽനിന്ന് ബികോം ബിരുദധാരിയാണ്. വിദ്യാർഥിയായിരിക്കെ വേൾഡ് യൂണിവേഴ്‌സിറ്റി റോവിങ് ചാംപ്യൻഷിപ്പിൽ രാജ്യത്തിനു വേണ്ടി മത്സരിച്ചിട്ടുണ്ട്. ദേശീയ ഗെയിംസിലും സബ് ജുനിയർ ഇൻ്റർസ്‌റ്റേറ്റ് ചാലഞ്ചർ നാഷനൽ റോവിങ ചാംപ്യൻഷിപ്പിലും സ്വർണം നേടിയിട്ടുണ്ട്. സംസ്‌ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്‌കാരവും ഈ കൊച്ചുമിടുക്കി നേടിയിട്ടു ണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments