ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ, ജാർഖണ്ട്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് പ്രത്യേക പാക്കേജ്. ബിഹാറിന് പുതിയ എയർപോർട്ടുകൾ, മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ചു.
ആന്ധ്രയുടെ മൂലധന ആവശ്യങ്ങൾ മനസിലാക്കുന്നുവെന്ന് ധനമന്ത്രി. ആന്ധ്ര വ്യവസായ വികനത്തിന് പ്രത്യേക സഹായം നൽകും. ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യാക വ്യാവസായിക ഇടനാഴി രൂപീകരിക്കും. ആന്ധ്രക്ക് 15,000 കോടി പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗര വികസനത്തിനാണ് 15000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ബിഹാറിലെ ഹൈവേകൾക്ക് 26,000 കോടി പ്രഖ്യാപിച്ചു.