Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ഒരുങ്ങുന്നു: പ്രത്യേകതകൾ ഇവ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ഒരുങ്ങുന്നു: പ്രത്യേകതകൾ ഇവ

ദുബായ് : ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിത്തീരുന്ന ബുർജ് അസീസി ടവറിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.  725 മീറ്റർ ഉയരത്തിൽ 132 നിലകളുള്ള അംബരചുംബി 2028-നകം ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്ത് പൂർത്തിയാകും. ഏറ്റവും ഉയർന്ന ഹോട്ടൽ ലോബി, നൈറ്റ്ക്ലബ്,  നിരീക്ഷണ ഡെക്ക്, റസ്റ്ററന്‍റ്, ഹോട്ടൽ മുറി എന്നിങ്ങനെ സവിശേഷതകളോടെയാണ് ബുർജ് അസീസി രൂപകൽപന ചെയ്തിരിക്കുന്നത്.

6 ബില്യൻ ദിർഹം ചെലവ് വരുന്ന ബുർജ് അസീസിയുടെ രൂപകപനയും നിർമാണവും വാസ്തുവിദ്യാ വിസ്മയമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ദുബായിക്ക് ഈ ടവർ കൂടുതൽ ഖ്യാതിയുണ്ടാക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ആർക്കിടെക്ചറൽ കൺസൾട്ടൻസി സ്ഥാപനമായ എഇ7 ആർക്കിടെക്റ്റുകൾ പറഞ്ഞു. 

ബുർജ് അസീസിയിൽ ഷോപ്പിങ് മാളിന് പുറമെ ഏഴ് സാംസ്കാരിക തീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സെവൻ സ്റ്റാർ ഹോട്ടൽ; പെന്‍റ്ഹൗസുകൾ, അപാർട്ടുമെന്‍റുകൾ, അവധിക്കാല വസതികൾ, വെൽനസ് സെന്‍റുകൾ, നീന്തൽക്കുളങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ, മിനി മാർക്കറ്റുകൾ, റസിഡന്‍റ് ലോഞ്ചുകൾ, കുട്ടികളുടെ കളിസ്ഥലം എന്നിവയുമുണ്ടായിരിക്കും. ബുർജ് അസീസി യാഥാർഥ്യമാകുമ്പോൾ അത് ക്വാലാലംപൂരിലെ 679 മീറ്റർ മെർദേക്ക 118-നെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായി മാറും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com