Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും

കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.

ലോകാസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ഉറ്റുനോക്കുകയാണ് രാജ്യം. ബജറ്റ് ജനകീയമാകുമെന്നും സാമ്പത്തിക മേഖലയെകുറിച്ചു നല്ല വാക്കുകളാണ് കേള്‍ക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രധാന മന്ത്രി പറഞ്ഞിരുന്നു.

ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ആദായ നികുതി സ്‌ളാബുകളില്‍ ഇളവുകള്‍ അടക്കം, നികുതി ദായകര്‍ക്ക് ആശ്വാസമായ നയങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് മധ്യവര്‍ഗ ആകാംഷയോടെ നോക്കുന്നത്. നികുതി ഇതര നടപടികളിലൂടെ വിഭവശേഖരണം, ആഗോള സാമ്പത്തിക മാന്ദ്യം, കയറ്റുമതിയിലുണ്ടായ കുറവ്, ധനക്കമ്മി തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ആരോഗ്യമേഖലക്കും മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.

2023-24 വര്‍ഷത്തില്‍ സ്വകാര്യ നിക്ഷേപത്തിനായുള്ള പദ്ധതികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കുന്നത്.തൊഴിലില്ലായ്മ ഇല്ലാതാക്കാനും പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് ബജറ്റ് ഊന്നല്‍ നല്‍കാനാണ് സാധ്യത. അതിര്‍ത്തിയില്‍ ചൈനയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന വെല്ലുവിളികളും സേനയുടെ നവീകരണവും ലക്ഷ്യം വച്ച് പ്രതിരോധ മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments