ചന്ദനപ്പള്ളി: ആഗോള തീർഥാടന കേന്ദ്രവും ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠി ച്ചിരിക്കുന്നതുമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രധാന പെരുന്നാൾ ഇന്നും നാളെയും നടക്കും.
ഇന്ന് രാവിലെ 8ന് ഡോ.യു ഹാനോൻ മാർ ദിയസ്കോറസിന്റെ കാർമികത്വത്തിൽ മുന്നി ന്മേൽ കുർബാന, 10ന് പൊന്നിൻ കുരിശ് സമർപ്പണം, 10.30ന് കൽകുരിശിങ്കൽ നിന്ന് സെന്റ് ജോർജ് ഷൈൻ എഴുന്നള്ളിപ്പ്, 4ന് വി വിധ ദേവാലയങ്ങളിൽ നിന്ന് ജംക്ഷനിൽ എത്തുന്ന പദയാത്രികർക്ക് സ്വീകരണം, 6ന് സന്ധ്യ നമസ്കാരം, ഡോ. ഏബ്രഹാം മാർ സെറാഫിം, കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊ ലീത്ത, മാത്യൂസ് മാർ തേവോ ദോസിയോസ്, ജോഷ്വ മാർ നിക്കോദിമോസ് എന്നിവർ കാർമികത്വം വഹിക്കും, 7.30 ന് ഗ്ലൈഹിക വാഴ്വ്, 8ന് ഇടവകയുടെ 4 അതിർത്തികളെയും ബന്ധിപ്പിച്ചുള്ള റാസ, സെന്റ് തോമസ് കുരിശടി, ജംക്ഷൻ, ഇടത്തിട്ട കുരിശടി, വളത്തുകാട്, ചെമ്പിൻമുട് എന്നിവിടങ്ങളിലെ പ്രാർഥനയ്ക്കും സ്വീകരണത്തിനും ശേഷം പള്ളിയിൽ തിരിച്ചെ ത്തും, 11.45 ന് കോട്ടയം മെഗാ ബീറ്റ്സിന്റെ ഗാനമേള.
നാളെ രാവിലെ 6ന് അങ്ങാടിക്കൽ പുരാതന നായർ തറവാടായ മേക്കാട്ട് കുടുംബത്തിലെ കാരണവർ ആദ്യം ചെമ്പിൽ അരിയിടീൽ നടത്തും. 8ന് പരിശുദ്ധ ബസേലിയോസ് മാർ ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത, ഡോ.ഏബ്രഹാം മാർ സെറാഫിം, മാത്യുസ് മാർ തേവോദോസിയോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 11 ന് തീർഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പണവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ഐഎസ്ആർഒ ശാസ്ത്രജ്‌ഞ ടെസി തോമസിന് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമർപ്പിക്കും.
വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, – അത്മായ ട്രസ്‌റ്റി റോണി വർഗീ – സ് ഏബ്രഹാം, സഭാ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, കൗൺസിൽ അംഗം ഡോ. ജോർജ് വർഗീസ് കൊപ്പാറ, സഭാ മാനേജിങ് കമ്മിറ്റിയംഗം അനിൽ പി. വർഗീസ് എന്നിവർ പ്രസംഗിക്കും. 3ന് ചെമ്പെടുപ്പ് റാസയ്ക്ക് ജംക്ഷനിൽ സ്വീകരണം. ഡോ. അലക്സാണ്ടർ ജേക്കബ് പ്രസംഗിക്കും. 5ന് ചരിത്രപ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്, 7.30ന് താള വിസ്മയം, 8.30ന് നാടകം എന്നിവ നടക്കും