Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചന്ദനപ്പള്ളി വലിയപള്ളി ചെമ്പെടുപ്പ് ഇന്ന്

ചന്ദനപ്പള്ളി വലിയപള്ളി ചെമ്പെടുപ്പ് ഇന്ന്

ചന്ദനപ്പള്ളി: ആഗോള തീർഥാടന കേന്ദ്രവും ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠി ച്ചിരിക്കുന്നതുമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിലെ പ്രധാന ചടങ്ങായ ചരിത്ര പ്രസിദ്ധമായ ചെമ്പടുപ്പ് ഇന്ന്.

ഇന്ന് രാവിലെ 6ന് അങ്ങാടിക്കൽ പുരാതന നായർ തറവാടായ മേക്കാട്ട് കുടുംബത്തിലെ കാരണവർ ആദ്യം ചെമ്പിൽ അരിയിടീൽ നടത്തും. 8ന് പരിശുദ്ധ ബസേലിയോസ് മാർ ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത, ഡോ.ഏബ്രഹാം മാർ സെറാഫിം, മാത്യുസ് മാർ തേവോദോസിയോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 11 ന് തീർഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പണവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ഐഎസ്ആർഒ ശാസ്ത്രജ്‌ഞ ടെസി തോമസിന് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമർപ്പിക്കും.

വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, – അത്മായ ട്രസ്‌റ്റി റോണി വർഗീ – സ് ഏബ്രഹാം, സഭാ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, കൗൺസിൽ അംഗം ഡോ. ജോർജ് വർഗീസ് കൊപ്പാറ, സഭാ മാനേജിങ് കമ്മിറ്റിയംഗം അനിൽ പി. വർഗീസ് എന്നിവർ പ്രസംഗിക്കും. 3ന് ചെമ്പെടുപ്പ് റാസയ്ക്ക് ജംക്ഷനിൽ സ്വീകരണം. ഡോ. അലക്സാണ്ടർ ജേക്കബ് പ്രസംഗിക്കും. 5ന് ചരിത്രപ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്, 7.30ന് താള വിസ്മ‌യം, 8.30ന് നാടകം എന്നിവ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments