Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചന്ദ്രയാൻ 3 ഇന്ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും

ചന്ദ്രയാൻ 3 ഇന്ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും

ആരും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം, പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ വരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്ന ആ ദക്ഷിണ ധ്രുവത്തെ തൊടാനാണ്, ഇന്ത്യയുടെ ചന്ദ്രയാൻ മൂന്നിന്റെ യാത്ര. നാളിതുവരെ പിന്നിട്ട ഓരോ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാണ് ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്രപ്രവേശം. ജൂലൈ 14ന് എം മാർ എന്ന പടുകൂറ്റൻ റോക്കറ്റിന്റെ ഉയരത്തേറി ഭൂ ഭ്രമണപഥത്തിലെത്തി, അഞ്ച് തവണ ഭൂമിയെ വലയം ചെയ്തു ഭ്രമണ പാത വികസിപ്പിച്ച്, ചന്ദ്രനിലേക്ക് യാത്രതിരിച്ചു, ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര വലയത്തിൽ എത്തിയപ്പോൾ തൊട്ട് , ചാന്ദ്ര ഭ്രമണവലയം കുറച്ചു കൊണ്ടുവന്നു


100 കിലോമീറ്റർ പരിധിയിൽ എത്തിയപ്പോൾ, അതുവരെ ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ എത്തിച്ച, പ്രൊപ്പൽഷ്യൻ മൊഡ്യൂൾ ലാൻഡറിനെ വേർപെടുത്തി, ഒപ്പം യാത്ര ചെയ്തതിന് നന്ദി പറഞ്ഞു വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലക്ഷ്യമാക്കി വീണ്ടും നീങ്ങി, 25 കിലോമീറ്റർ അരികെ എത്തി നിൽക്കുമ്പോൾ, ഒരു കണ്ണുനീരായി അവശേഷിക്കുന്ന ചന്ദ്രയാൻ ടൂ വിന്റെ ഓർബിറ്ററുമായി, കൂട്ടുകൂടി ആശയവിനിമയം തുടങ്ങി. വെൽക്കം ബഡ്ഡി എന്നാണ് ചന്ദ്രയാൻ ടു ഓർബിറ്റർ വിക്രം ലാൻഡറിനെ സ്വീകരിച്ച് നൽകിയ സന്ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments