Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാര്‍ട്ടി തീരുമാനം പറയും, തനിക്ക് ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍

പാര്‍ട്ടി തീരുമാനം പറയും, തനിക്ക് ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രതികരിച്ച് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം പറയുമെന്നും തനിക്ക് ഒന്നും പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ സന്തോഷമെന്ന് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയം ഉമ്മന്‍ പറഞ്ഞു. തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും മറിയം വ്യക്തമാക്കി.

മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരാണ് സിപിഐഎമ്മില്‍ നിന്ന് പരിഗണനയിലുള്ളത്; റെജി സഖറിയ, ജെയ്ക് സി തോമസ്, സുഭാഷ് പി വര്‍ഗീസ്. അനില്‍ ആന്റണിയുടെയും ജോര്‍ജ് കുര്യന്റെയും പേരാണ് ബിജെപി പരിഗണിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments