Saturday, January 4, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമന്നം ജയന്തി ആഘോഷം:രമേശ് ചെന്നിത്തല ഇന്ന് പെരുന്നയിൽ

മന്നം ജയന്തി ആഘോഷം:രമേശ് ചെന്നിത്തല ഇന്ന് പെരുന്നയിൽ

കോട്ടയം: മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ഇന്ന് ചേരുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അധ്യക്ഷത വഹിക്കും.

പിണക്കം മറന്ന് രമേശ് ചെന്നിത്തലയെ വീണ്ടും എന്‍എസ്എസ് വേദിയിലേക്ക് ക്ഷണിച്ചത് ചർച്ചയായിരുന്നു. സുകുമാരൻ നായരുടെ താക്കോൽ സ്ഥാന പ്രസ്താവന ചെന്നിത്തല തള്ളിയതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിൽ അകന്നത്. 11 വർഷത്തിനു ശേഷം ചെന്നിത്തല പെരുന്നയിൽ എത്തുന്ന ചടങ്ങിൽ മന്ത്രിമാർക്കും കോൺഗ്രസിലെയും ബിജെപിയിലെയും നേതാക്കൻമാർക്ക് ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന അറ്റോണി ജനറൽ വെങ്കിട്ടരമണി പിൻവാങ്ങിയതിനെ തുടർന്നാണ് ചെന്നിത്തലയെ ഉദ്ഘാടകനാക്കിയത്. ബിജെപി സമ്മദ്ദത്തെ തുടർന്നാണ് അറ്റോണി ജനറൽ പിൻമാറിയതെന്നും ആക്ഷേപമുയർന്നിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com