Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചൈനയുടെ ഡെലിവറി ആപ്പ് കീറ്റ ഇനി സൗദിയിലും

ചൈനയുടെ ഡെലിവറി ആപ്പ് കീറ്റ ഇനി സൗദിയിലും

റിയാദ്: സൗദിയിൽ ഇന്ന് മുതൽ ചൈനയുടെ ഡെലിവറി ആപ്പ് കീറ്റ പ്രവർത്തനം ആരംഭിക്കും. സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റി ഇതിനുള്ള ലൈസൻസ് കൈമാറിയിരുന്നു. അറബ് രാജ്യത്തിന് പുറത്ത് നിന്നെത്തുന്ന ആദ്യത്തെ ഡെലിവറി കമ്പനിയാണ് കീറ്റ്. ഈ രംഗത്ത് നിക്ഷേപം വർധിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ചൈനീസ് ഭക്ഷണ ഡെലിവറി ആപ്പാണ് കീറ്റ. ഇന്ന് രാവിലെയാണ് കീറ്റ പ്രവർത്തനം തുടങ്ങുക. സൗദി അറേബ്യയിലെ ഭക്ഷണ ഡെലിവറി വിപണി വൻ വിപുലീകരണത്തിലാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു. വിദേശനിക്ഷേപവും ഈ രംഗത്ത് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 20 കോടി ഓർഡറുകളാണ് ഓൺലൈൻ ഡെലിവറി മേഖലയിൽ നിന്നെത്തിയത്. റിയാദ് നഗരം ഇക്കാര്യത്തിൽ ഒന്നാമതും ജിദ്ദ രണ്ടാമതുമാണ്.

ഡെലിവറി മേഖലയിലെ പുതിയ നിയമങ്ങൾ ഈ വർഷം ഏപ്രിൽ രണ്ടിന് പ്രാബല്യത്തിൽ വന്നിരുന്നു. ഇതുപ്രകാരം ഡെലിവറി ആപ്പുകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ, ലൈസൻസുള്ള ഗതാഗത കമ്പനികളിൽ നിയമിച്ചിരിക്കണം. ഇത് നാല് പ്രവിശ്യകളിൽ പ്രാബല്യത്തിലാണ്. കീറ്റ് പോലുള്ള ആപ്പുകളുടെ കടന്നുവരവ്, സൗദി അറേബ്യയിലെ ഇ കൊമേഴ്‌സ് രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിവെക്കുമെന്ന് വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments