Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലി ക്വിയാംഗ് ചൈനീസ് പ്രധാനമന്ത്രി

ലി ക്വിയാംഗ് ചൈനീസ് പ്രധാനമന്ത്രി

ബെ​​​യ്ജിം​​​ഗ്: ​​​പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നാ​​​യ ലി ​​​ക്വി​​​യാം​​​ഗി​​​നെ പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ചൈ​​​നീ​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യ നാ​​​ഷ​​​ണ​​​ൽ പീ​​​പ്പി​​​ൾ​​​സ് കോ​​​ൺ​​​ഗ്ര​​​സ് (എ​​​ൻ​​​പി​​​സി) തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ൽ ര​​​ണ്ടു​​​വ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ടി​​​യി​​​റ​​​ങ്ങു​​​ന്ന ലി ​​​കെ​​​ജി​​​യാം​​​ഗി​​​നു പ​​​ക​​​ര​​​മാ​​​യി​​​ട്ടാ​​​ണ് നി​​​യ​​​മ​​​നം.

ഷി ​​​ക​​​ഴി​​​ഞ്ഞാ​​​ൽ ചൈ​​​ന​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ നേ​​​താ​​​വാ​​​ണ് അ​​​റു​​​പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​യ ലി ​​​ക്വി​​​യാം​​​ഗ്. ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി പോ​​​ളി​​​റ്റ് ബ്യൂ​​​റോ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യ അ​​​ദ്ദേ​​​ഹം കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​ത്തി​​​ൽ മു​​​ൻ പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ലേ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പ്രാ​​​യോ​​​ഗി​​​ക നേ​​​താ​​​വാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ലി​​​യു​​​ടെ പ്ര​​​ധാ​​​ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ചൈ​​​നീ​​​സ് സാ​​​ന്പ​​​ത്തി​​​ക​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ചൈ​​​ന​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക‌ ത​​​ല​​​സ്ഥ​​​നാ​​​യ ഷാം​​​ഗ്ഹാ​​​യി​​​ലെ മു​​​ൻ പാ​​​ർ​​​ട്ടി മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്ന ലി, ​​​കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ക​​​ർ​​​ശ​​​ന ലോ​​​ക്ഡൗ​​​ൺ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​നം ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യ​​​പ്പോ​​​ൾ ചൈ​​​ന​​​യി​​​ലെ കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​യ​​​വു വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യ​​​തും അ​​​ദ്ദേ​​​ഹ​​​മാ​​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments