ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ പോയി വരാന്‍ രാജ്യങ്ങളിലൊന്ന് നമ്മുടെ അയല്‍രാജ്യമായ ചൈനയാണ്. പക്ഷെ വിസ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ചൈനയിലേക്ക് അത്ര എളുപ്പമൊന്നും പോയി വരാന്‍ സാധിക്കില്ല എന്നതാണ് സത്യം. എങ്കിലും മെഡിക്കല്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിനായി നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇതിനോടകം ചൈനയിലേക്ക് ചേക്കേറിയിട്ടുണ്ട്. എന്നാല്‍ കൊവിഡിന് ശേഷം ചൈന തങ്ങളുടെ വിസ നടപടികള്‍ കടുപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി തങ്ങളുടെ വിസ നടപടികളില്‍ ഇളവ് വരുത്തിയിരിക്കുകയാണ് ചൈനയിപ്പോള്‍. ബിസിനസ്, ടൂറിസം, ഫാമിലി വിസിറ്റ് തുടങ്ങിയ അഞ്ചോളം വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് താല്‍ക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ചൈനീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മേല്‍ പറഞ്ഞ വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം) ഹാജരാക്കേണ്ടതില്ല. സിങ്കിള്‍ എന്‍ട്രി വിസകള്‍ക്കും ഡബിള്‍ എന്‍ട്രി വിസകള്‍ക്കും പുതിയ ഇളവ് ബാധകമായിരിക്കും. ഡിസംബര്‍ 31 വരെയാണ് നിയമത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്.
നേരത്തെ തന്നെ വിസ നിയമങ്ങളില്‍ ചില ഇളവുകള്‍ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. വിരലടയാളം ശേഖരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 14 വയസിന് താഴെയുള്ളവര്‍ക്കും 70 വയസിന് മുകളിലുള്ളവര്‍ക്കും ബയോമെട്രിക് പരിശോധനയില്‍ ഇളവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. പുതിയ പരിഷ്‌കരണത്തിലൂടെ ചൈനയിലേക്കുള്ള ഇന്ത്യക്കാരുടെ വരവ് സുഗമമാവുമെന്നാണ് കരുതുന്നത്. 3800 മുതല്‍ 7800 രൂപ വരെയാണ് ശരാശരി ചൈനീസ് വിസക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.