ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നതിനെതിരെ സൗദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റി (എന്‍സിഎ) മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറില്‍ ഹാക്കര്‍മാര്‍ അനധികൃതമായി കടന്ന് സോഫ്ട്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇതു പ്രവര്‍ത്തിപ്പിക്കാനും സാധ്യതയുണ്ടെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍സിഎ സൗദിയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഗൂഗിള്‍ ക്രോമിന്റെ പുതിയ വെര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സുരക്ഷാ ഭീഷണി ചെറുക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
ക്രോം അപ്‌ഡേറ്റ് ചെയ്യുന്നതിന് ലിങ്ക് ക്ലിക് ചെയ്യുക. https://www.google.com/chrome/update/കൂടുതല്‍ വിവരങ്ങള്‍ https://chromereleases.googleblog.com/ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൗദി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും (സെര്‍ട്) ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. https://cert.gov.sa/en/security-warnings/chrome-alert-2023-02-16/