Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച വൈകിട്ടാണ് കോഴിക്കോട് കോട്ടൂളിയിൽ വെച്ചാണ് സംഭവം.

മുഖ്യമന്ത്രി ബാലസംഘത്തിൻ്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ സ്റ്റോപ്പിൽ നിർത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ്കോർട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവർ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്.

ദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തുവെച്ച് ദിവസം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടര്‍യാത്രക്കാരിയെ രക്ഷിക്കാനായി എസ്‌കോര്‍ട്ട് വാഹനം ബ്രേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോര്‍ട്ട് വാഹനങ്ങളും ആംബുലന്‍സും അടക്കം അഞ്ചു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് അലക്ഷ്യമായി ഓടിച്ചുകയറ്റിയ സംഭവം. തിരുവനന്തപുരത്ത് നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കില്ലാത്തതിനാലും വാഹനങ്ങള്‍ക്കു കാര്യമായ കേടുപാടില്ലാത്തതിനാലും കേസ് വേണ്ടെന്ന നിലപാടിലാണ് പോലീസ്. വാഹനയാത്രക്കാരിയെക്കുറിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടാകില്ല. കേസില്ലാത്തതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുകയോ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുകയോ ചെയ്തിട്ടില്ല. ഇവരുടെ ഭാഗത്ത് മനഃപൂര്‍വമായ തെറ്റുണ്ടായിട്ടില്ലെന്നാണ് പ്രാഥമികനിഗമനം. അതിനാല്‍ വാഹനയാത്രക്കാരിയെ വിളിച്ചുവരുത്തി കൂടുതല്‍ വിവാദങ്ങളുണ്ടാക്കണ്ടെന്നാണ് നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments