Sunday, March 9, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബഹ്‌റൈൻ പ്രാദേശിക വിപണികളിലെ കൊക്കകോള ഉൽപന്നങ്ങൾ സുരക്ഷിതം: ആരോഗ്യ മന്ത്രാലയം

ബഹ്‌റൈൻ പ്രാദേശിക വിപണികളിലെ കൊക്കകോള ഉൽപന്നങ്ങൾ സുരക്ഷിതം: ആരോഗ്യ മന്ത്രാലയം

മനാമ: ബഹ്‌റൈൻ പ്രാദേശിക വിപണികളിലെ കൊക്കകോള ഉൽപന്നങ്ങൾ സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം ഉറപ്പ് നൽകി. ചില യൂറോപ്യൻ രാജ്യങ്ങളിൽ ഉൽപന്നങ്ങൾ പിൻവലിക്കുന്നതിലേക്ക് നയിച്ച ആരോഗ്യ ആശങ്കകൾ ബഹ്‌റൈനിൽ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ബഹ്റൈൻ കൊക്കകോള ഫാക്ടറിയിലെ ഉൽപാദന ലൈനിൽ നിന്നുള്ള സാംപിളുകൾ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റിലെ ഫുഡ് കൺട്രോൾ വിഭാഗം സമഗ്രമായ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. പ്രാദേശിക ഉൽപന്നങ്ങൾ എല്ലാ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധന ഫലങ്ങൾ സ്ഥിരീകരിച്ചു. അസാധാരണമായ അളവിൽ ക്ലോറേറ്റുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഫലങ്ങൾ സ്ഥിരീകരിച്ചു. ഇത് ഉപഭോഗത്തിനുള്ള ഉൽപന്നങ്ങളുടെ സുരക്ഷ സ്ഥിരീകരിക്കുന്നു.

പ്രാദേശിക നിർമാതാക്കളുമായുള്ള പരിശോധനയ്ക്കും കൊക്കകോള ബഹ്റൈനിലെ ഉൽപാദന ലൈനിന്റെ ലബോറട്ടറി പരിശോധനയ്ക്കും ശേഷം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ തിരിച്ചുവിളിച്ച കൊക്കകോള ഉൽപന്നങ്ങളിൽ നിന്ന് ബഹ്റൈൻ വിപണികൾ മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിൽ ലഭ്യമായ ഉൽപന്നങ്ങൾ എല്ലാ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധനകൾ സ്ഥിരീകരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com