ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിക്കായി ധനശേഖരണം നടത്താനുള്ള കോൺഗ്രസിന്റെ ‘ഡൊണേറ്റ് ഫോർ ദേശ്’ യജ്ഞം പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉദ്ഘാടനം ചെയ്തു. 1.38 ലക്ഷം രൂപ സംഭാവന ചെയ്താണു യജ്ഞത്തിനു ഖർഗെ തുടക്കമിട്ടത്. പൊതുജനങ്ങളിൽ നിന്നു സഹായം സ്വീകരിച്ചു മുന്നോട്ടുപോകാനും സാധാരണക്കാരുടെ അവകാശങ്ങൾക്കായി പോരാടാനുമാണു പാർട്ടി തീരുമാനമെന്നു ഖർഗെ പറഞ്ഞു.
കോൺഗ്രസിന്റെ 138–ാം വാർഷികവുമായി ബന്ധപ്പെട്ട് 138 രൂപയുടെ ഗുണിതങ്ങളായുള്ള തുകയാണ് സ്വീകരിക്കുന്നത്. donateinc.in എന്ന പോർട്ടൽ വഴിയോ കോൺഗ്രസിന്റെ വെബ്സൈറ്റ് ആയ inc.in വഴിയോ പൊതുജനങ്ങൾക്കു സംഭാവന നൽകാം.