ബെംഗളൂരു : കോൺഗ്രസ് അധികാരത്തിലെത്തിയാൽ പട്ടിക ജാതി, വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 50 ശതമാനത്തിൽ നിന്ന് ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരുമെന്നത് ഉൾപ്പെടെ 10 പദ്ധതികൾ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബെംഗളൂരുവിൽ പ്രഖ്യാപിച്ചു.
മറ്റുവാഗ്ദാനങ്ങൾ:
ശ്രമിക് ന്യായ് ഗ്യാരന്റി
(തൊഴിലാളി ക്ഷേമം)
∙ മരുന്ന്, ചികിത്സ, പരിശോധന, പുനരധിവാസം, സാന്ത്വന ചികിത്സ, ശസ്ത്രക്രിയ എന്നിവ സൗജന്യമാക്കാൻ ആരോഗ്യ അവകാശ നിയമം.
∙ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കുറഞ്ഞ പ്രതിദിന വേതനം 400 രൂപയാക്കും.
∙ നഗരമേഖലകളിൽ തൊഴിൽ ഉറപ്പാക്കാൻ പ്രത്യേക നിയമം. കാലാവസ്ഥാ വ്യതിയാന പ്രതിരോധം, സാമൂഹിക സേവനം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിലാകും ജോലികൾ.