ന്യൂഡൽഹി: പ്ലീനറി സമ്മേളനത്തിനു മുന്നോടിയായി എഐസിസി അംഗങ്ങളുടെ പ്രതിനിധി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. കേരളത്തിൽനിന്ന് 63 പേരാണ് പട്ടികയിൽ. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 63 അംഗങ്ങളിൽ 16 പേർ നാമനിർദേശം ചെയ്യപ്പെട്ടവരാണ്.
സംസ്ഥാന ഘടകം നൽകിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63 പേരുടെ പട്ടിക തയ്യാറാക്കിയത്. കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേക്ക് (സിഡബ്ല്യുസി) തെരഞ്ഞെടുപ്പു വേണമോ വേണ്ടയോ എന്ന് 24ന് റായ്പൂരിൽ ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും.
തെരഞ്ഞെടുത്തവർ: കെ.സുധാകരൻ, വി.ഡി. സതീശൻ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വയലാർ രവി, കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, ബെന്നി ബഹനാൻ, എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ, ആന്റോ ആന്റണി, അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ജെബി മേത്തർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, കെ.ബാബു, എ.പി. അനിൽകുമാർ, ടി.സിദ്ദിഖ്, ഷാഫി പറന്പിൽ, റോജി എം. ജോണ്, സി.ആർ. മഹേഷ്, പി.ജെ. കുര്യൻ, കെ.പി. ധനപാലൻ, കെ.സി. ജോസഫ്, പി.കെ. ജയലക്ഷ്മി, വി.പി. സജീന്ദ്രൻ, വി.എസ്. ശിവകുമാർ, ജോസഫ് വാഴക്കൻ, ഇ.എം. അഗസ്തി, ഷാനിമോൾ ഉസ്മാൻ, വി.ടി. ബൽറാം, ശൂരനാട് രാജശേഖരൻ, പദ്മജ വോണുഗോപാൽ, ദീപ്തി മേരി വർഗീസ്, ബിന്ദു കൃഷ്ണ, ഫാത്തിമ റോസ്ന.