Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വയനാട്ടിൽ രാഹുൽ

കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വയനാട്ടിൽ രാഹുൽ

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. കേരളത്തിലെ 16 സീറ്റുകളിൽ ഉൾപ്പെടെ 39 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു.

അധികാരത്തിൽ വന്നാൽ 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കർണാടക ഉൾപ്പെടെ അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകൾ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിച്ച മാതൃക ഉയർത്തിക്കാട്ടിയാണ് വേണുഗോപാൽ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 15 പേർ ജനറൽ വിഭാഗത്തിൽ നിന്നാണ്. ശേഷിക്കുന്ന 24 പേർ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുമാണ്.

പ്രധാന സ്ഥാനാർഥികൾ

∙ രാജ്നന്ദഗാവ് – ഭുപേഷ് ബാഗൽ 
∙ കോര്‍ബ – ജ്യോത്സന മഹന്ദ്
∙ റായ്പുർ – വികാസ് ഉപാധ്യായ്
∙ ഷിമോഗ – ഗീത ശിവരാജ്കുമാർ
∙ ബാംഗളൂർ റൂറൽ – ഡി.കെ.സുരേഷ്
∙ ഷില്ലോങ് – വിൻസന്റ് എച്ച്.പാല
∙ സിക്കിം – ഗോപാൽ ഛേത്രി
∙ നൽഗൊണ്ട – രഘുവീർ കുണ്ടുരു

സീറ്റ്സ് ഓൺ ഹോൾഡ് 

∙ ഉഡുപ്പി ചിക്കമഗളൂരു – ഡോ.ജയപ്രകാശ് ഹെഗ്ഡെ
∙ ചിത്രദുർഗ – ബി.എൻ.ചന്ദ്രപ്പ
∙ മഹബുബ്നഗർ – ചല്ല വംശി ചന്ദ് റെഡ്ഡി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments