ബെയ്‌ജിങ്: വുഹാനിലെ കോവിഡ് 19 പകർച്ചവ്യാധിയുടെ ആദ്യ ദിവസങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് ചൈന ഭരണകൂടം തടവിലാക്കിയ വനിതാ മാധ്യമ പ്രവർത്തക നാല് വർഷത്തിന് ശേഷം ജയിൽ മോചിതയാകുന്നു. അഭിഭാഷ കൂടിയായിരുന്ന ഷാങ് ഷാൻ 2020 ഫെബ്രുവരിയിലാണ് വുഹാനിലെത്തുന്നതും വീഡിയോ അടക്കമുള്ള വിവരങ്ങൾ തന്റെ ട്വിറ്റർ, യുട്യൂബ്, വീ ചാറ്റ് അക്കൗണ്ടുകളിലൂടെ പങ്ക് വെക്കുന്നതും . രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചതോടെ ഷാങ് ഷാൻ അടക്കം വളരെ ചുരുക്കം മാധ്യമപ്രവർത്തകർ മാത്രമായിരുന്നു റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നത്.
2020 മേയ് മാസത്തിലാണ് ഷാങ് ഷാനിനെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് കലഹങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു ഷാങ്‌നെ അറസ്റ്റ് ചെയ്തത്. നാലു വർഷത്തെ തടവിനായിരുന്നു ഷാങ് ഷാനെ അറസ്റ്റ് ചെയ്തത്. 2020 മുതൽ ചൈനയിലെ ഷാങ്ഹായ് വനിതാ ജയിലായിരുന്നു ഷാങ് ഷാൻ കഴിഞ്ഞിരുന്നത്. ജയിലിൽ വെച്ച് നിരവധി തവണ നിരാഹാര സമരവും നടത്തിയിരുന്നു. ‘ജയിലിൽ വളരെ മോശമായ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഷാങ്ങിനെ മോചിപ്പിക്കുന്നു എന്നറിയുന്നത് ആശ്വാസകരമാണ്, പക്ഷേ അവളെ ആദ്യം തടവിലാക്കാൻ പാടില്ലായിരുന്നു. കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് മറച്ചുവെച്ചതിന് അല്ലെങ്കിൽ അതിൻ്റെ ക്രൂരമായ പാൻഡെമിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങൾക്ക് ചൈനീസ് ഗവൺമെന്റ് ഉത്തരവാദിയാണ് എന്ന് തെളിയിക്കുന്നതാണ് ഈ ജയിൽ മോചനം’ ഹ്യൂമൻ റൈറ്റ്‌സ് അസോസിയേറ്റ് ഏഷ്യ ഡയറക്ടർ മായ വാങ് പ്രതികരിച്ചു.