Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാജ്യത്ത് കൊവിഡ് വ്യാപിക്കുന്നു: ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നു: ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. സംസ്ഥാനതലത്തിൽ അവലോകനം നടത്താനും ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ നിർദ്ദേശിച്ചു.

കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവർത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. സാഹചര്യങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്താന് സംസ്ഥാന തലത്തിൽ, ജില്ല ഭരണകൂടങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗങ്ങൾ ചേരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

നാളെയും മറ്റന്നാളുമായി അവലോകന യോഗങ്ങൾ നടക്കും. തിങ്കൾ,ചൊവ്വ ദിവസങ്ങളിലായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. കേന്ദ്രആരോഗ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ, സംസ്ഥാന ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തെ കോവിഡ് കേസുകൾ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി യോഗം വിളിച്ചത്.

കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ രാജ്യത്ത് 6050 പുതിയ കോവിഡ് കേസുകളും 14 മരണങ്ങളും സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ പ്രതിദിന കോവിഡ് കേസുകളിൽ 13 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 3.39 ശതമാനം ആണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് രോഗം ബാധിക്കപ്പെടുന്നവരിൽ 60 ശതമാനം പേരിലും ഒമിക്രോൺ വകഭേദമായ എക്‌സ്ബിബി വൺ വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments